
ഇന്നത്തെ ദീപികേല്‍ കണ്ട ഒരു വാര്‍ത്തയാണ്. ഇതില്‍ പറഞ്ഞേക്കുന്നതെല്ലാം ശരിയാണെങ്കില്‍ ഈ എസ്.എഫ്.ഐക്കാരെ എന്താ ചെയ്യേണ്ടത്?
അന്‍ഷാദ് ഏതു പാര്‍ട്ടിക്കാരനും ഏതു മതത്തില്‍പെട്ടയാളുമായിക്കൊള്ളട്ടെ. അയാള്‍ എത്ര വലിയ കടുംകൈ ചെയ്തവനുമായിക്കൊള്ളട്ടെ. ഇങ്ങനെയാണോ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത്?
ഇടിത്തീ എന്നൊന്നുണ്ടെങ്കില്‍ അത് വേറെ ആരുടെ തലയിലാണ് വീഴേണ്ടത്?
അന്‍ഷാദ് ഏതു പാര്‍ട്ടിക്കാരനും ഏതു മതത്തില്‍പെട്ടയാളുമായിക്കൊള്ളട്ടെ. അയാള്‍ എത്ര വലിയ കടുംകൈ ചെയ്തവനുമായിക്കൊള്ളട്ടെ. ഇങ്ങനെയാണോ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത്?
ഇടിത്തീ എന്നൊന്നുണ്ടെങ്കില്‍ അത് വേറെ ആരുടെ തലയിലാണ് വീഴേണ്ടത്?
വാര്‍ത്തേടെ ലിങ്ക് ഇവിടെ
13 comments:
അന്‍ഷാദ് ഏതു പാര്‍ട്ടിക്കാരനും ഏതു മതത്തില്‍പെട്ടയാളുമായിക്കൊള്ളട്ടെ. അയാള്‍ എത്ര വലിയ കടുംകൈ ചെയ്തവനുമായിക്കൊള്ളട്ടെ. ഇങ്ങനെയാണോ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത്?
അവരുടെ തന്നെ ഭാഷ കടമെടുക്കുകയാണെങ്കില്‍ "പിതൃശൂന്യം" എന്ന് പറയേണ്ടി വരും അല്ലേ !
:(
1999 ല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ കോളേജില്‍ നിഷാദ് എന്ന വിദ്യാര്‍ത്ഥിയെ കത്തി കൊണ്ട് എസ്.എഫ്. ഐ. എന്ന് വരഞ്ഞ് പീഢിപ്പിച്ച വാര്‍ത്ത ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. മനോരയും ദീപികയും അടക്കമുള്ള മാധ്യമങ്ങള്‍ പുരോഗമന വിദ്യാര്‍ത്ഥിപ്രവര്‍ത്തകരെ കരി വാരിത്തേക്കാന്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച 'സംഭവ'മായിരുന്നു അത്.
പിന്നീട് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനായ നിഷാദ് ചില പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ 'മാധ്യമം' വാരികയില്‍ ചില വസ്തുതകള്‍ തുറന്നു പറഞ്ഞിരുന്നു. 1999 ല്‍ അന്നു നടന്ന ഗൂഢാലോചനകളെ തുറന്നു കാണിക്കുന്നതായിരുന്നു അവ. നിഷാദിന്റെ പുറത്തെ ചുവന്ന വരകള്‍ പത്രങ്ങളിലും ചാനലുകളിലും കണ്ടവര്‍ക്ക് എസ്.എഫ്.ഐ.ക്കെതിരെ അന്ന് നടത്തിയ ആസൂത്രിത നീക്കം നിഷാദില്‍ നിന്ന് തന്നെ അറിഞ്ഞപ്പോള്‍ മാത്രമാണു ബോധ്യമായത്.
ഈ വാര്‍ത്തയില്‍ കാണുന്ന 'സംഭവ'ത്തിന്റെയും സത്യാവസ്ഥ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.
അന്നാമ്മെ അതിനു താഴെ മറ്റൊരു വാര്‍ത്ത കണ്ടില്ലേ?
കാലടി സംസ്കൃതം സര്‍വകലാശാലയില്‍ ആണെന്ന് തോന്നുന്നു,മദ്യപിക്കാന്‍ പണം നല്‍കാത്തതിനു അധ്യാപകനെമര്‍ദ്ദിച്ച എസ് എഫ് ഐ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തുവത്രെ,(നിഷക്കളങ്കരായ എസ് എഫ് ഐ കുട്ടികള്‍)
പിന്നെ മനോരമയില്‍ കുറേക്കൂടെ ഒരു തമാശവാര്‍ത്തയും കണ്ടിരുന്നു മൂന്ന് കേ എസ് യൂ ക്കാര്‍ ചേര്‍ന്ന് ഇരുപത് എസ് എഫ് ഐ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് അവശരാക്കിയത്രെ, എന്നിട്ട് പാവം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ എല്ലാം ചേര്‍ന്ന് ആ കാപാലികര്‍ ആയ കെ എസ് യൂ വിദ്യാര്‍ത്ഥികള്‍ക്ക് നേരേ കേസ് കൊടുത്തിട്ടു പോലീസ് സ്വീകരിച്ചില്ലത്രെ!
ഈ പോലീസ്നിന്റെ ഒരു കാര്യം:)
എന്തായാലും ആ മൂന്നു വിദ്യാര്‍ത്ഥികള്‍ ഹോസ്പിറ്റലില്‍ കിടക്കുന്നത് മനോരമയുടെ ന്യൂസ് ക്ലിപ്പിങ്സില്‍ കണ്ടു അതിലൊരാളുടെ കണ്ണൊക്കെ നന്നായി രക്തം കട്ട പിടിച്ചു കിടക്കുന്നുണ്ടായിരുന്നു, എന്നിട്ട് ആ ദുഷ്ടന്‍മാരായ കെ എസ് യൂക്കാര്‍ പറയുന്നു, ഇരുപതോളം പേര്‍ ചേരുന്ന സംഘം അവന്മാരെ വളഞ്ഞു വെച്ച് തല്ലുകയായിരുന്നുവെന്ന് ബെല്‍ട് ഊരി അടിച്ചപ്പോള്‍ ബക്ക്‍ള്‍ കണ്ണില്‍ കൊണ്ടാണ് പോലും കണ്ണില്‍ രക്തം കട്ടപിടിച്ച് കിടക്കുന്നത് പക്ഷേ എനിക്ക് തോന്നുന്നത് ദേഷ്യം വന്നിട്ട് കണ്ണ് ചുമപ്പിച്ചതാവാനാണ് വഴി (എന്തായാലും കെ എസ് യൂ കാര്‍ കണ്ണില്‍ ചോരയില്ലാത്തവരാണെന്ന് ഇനി എസ് എഫ് ഐക്കാര്‍ പറയില്ലല്ലൊ)
(ഇനി ഇവരുടേ ചേട്ടന്‍മാര്‍ കാണിച്ചുകൂട്ടിയത് പറയാനാണെങ്കില്‍ ഇനിയും ഉണ്ടല്ലൊ, കൊല്ലത്തെ ഫാഷന്‍ ഷോയും ( അഡല്‍ട്സ് ഒള്ളീ)മലപ്പുറത്ത് പോലീസ് സ്റ്റേഷനിലെ ചവിട്ടു നാടകങ്ങളും അങ്ങനെയെന്തെല്ലാം ഒരു പോസ്റ്റൊ കമന്റുകോളമൊ ഒന്നും പോരാ അതൊക്കെ ഒന്നു എഴുതിപ്പിടിപ്പിക്കാന്‍ അതുകൊണ്ട് അതവിടെ നില്‍ക്കട്ടെ)
ഇത്തെരം വാര്‍ത്തകളെല്ലാം ഈ പുരോഗമന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ കരിവാരിത്തേയ്ക്കാന്‍ ഈ മാധ്യമ സിന്‍ഡിക്കേറ്റും പിന്തിരിപ്പന്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും കൂടെ ചേര്‍ന്ന് കളിക്കുന്ന നാടകമല്ലെന്ന് ആര്‍ക്കാ അറിയാത്തത് അല്ലേ റിയാസേ:)
ഈ വാര്‍ത്ത വേറെ പത്രത്തിലൊന്നും കണ്ടില്ലല്ലോ
മീനാക്ഷിയേ...
അവരുടെ ഭാഷ നമ്മളെന്തിനാ കടമെടുക്കുന്നേ. ഓരോരുത്തര്‍ക്ക് ഓരോ ഭാഷയല്ലേ.
സ്മിതേ,
ഇതിലേക്കൂടി വന്നതിന് നന്ദി
റിയാസേ,
ഇന്നത്തെ ദീപികേല് ഈ വാര്‍ത്തേടെ ശേഷിപ്പൊന്നും കണ്ടില്ല.പക്ഷെ, മുഖംമൂടി ധരിച്ച് മോഷണ ശ്രമം എസ്.എഫ്.ഐ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍ എന്നൊരു വാര്‍ത്ത ആ പത്രത്തിലൊണ്ട്. സംഭവം കട്ടപ്പനേലാണ്.
മൂത്രം കുടിപ്പിക്കല്‍ വാര്‍ത്ത മറ്റു പത്രങ്ങളില്‍ വല്ലതും വന്നോ എന്ന് എനിക്കറിയാമ്മേല.
സത്യവെന്നാന്ന് ഇപ്പഴും മനസിലാകുന്നില്ല.
സാജോ..
ഇത് എസ്.എഫ്.ഐക്കാരുടെ കാലവല്ലേ. മനോരമേലെ തമാശ വാര്‍ത്ത വെച്ചു നോക്കിയാ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ കര്‍ത്താവ് പോറ്റിയ പോലെയാണല്ലോ മൂന്നു കെ.എസ്.യുക്കാരു ചേര്‍ന്ന് ഇരുപത് എസ്.എഫ്.ഐക്കാരെ കൈകാര്യം ചെയ്തത്?
പതാലിയേ..
എല്ലാ പത്രങ്ങളും ഞാന്‍ കാണുന്നില്ല. എന്നാലും പത്രങ്ങളുടെ വെബ് സൈറ്റുകളില്‍ നോക്കിയാരുന്നു. ഒന്നിലും കണ്ടില്ല.
SFI also got some scape goats! simon brito...!
when I was in colleage we(SFI) beaten a KSU leader just to show our strength.! yea.. some of the action which I regret in my life for ever.
I cant think how I supported that party/union now. may be some of the activities may be closely related to my daily needs supported by LDF and its local leaders!
വേറെ പത്രത്തില്‍ ഒന്നും ഈ വാര്ത്ത കണ്ടില്ലലോ? പിന്നെ ഈ ഹൈബീ ഇടെന്‍ എന്ന് പറയുന്നവന്‍ ദീപികയുടെ സ്വന്തം ആളല്ലേ?
ഇത്തരം വാര്‍ത്തകള്‍ പുതീയതൊന്നുമല്ലല്ലോ, ദീപികക്കും മനോരമക്കും.
ഒടുവില്‍ ‘വാര്‍ത്തകള്‍ക്കുമപ്പുറം‘ നോക്കുമ്പോളല്ലേ ഇമ്മാതിരി വാര്‍ത്തകളുടെ പൂച്ച് പുറത്തായിട്ടുള്ളത്.
റിയാസ് അഹമ്മദ് ചൂണ്ടിക്കാട്ടിയത് ഏറ്റവും ഒടുവിലത്തേത് മാത്രം.
നാണം കെട്ട ദീപികയും മനോരമയും ഈ വൃത്തികെട്ട കളി തുടര്‍ന്നുകൊണ്ടിരിക്കും. കുഞ്ഞാടുകള്‍ ഇതെല്ലാം വായിച്ച് വിലപിച്ചുകൊണ്ടേയിരിക്കും. വിലാപങ്ങള്‍ തുടരുക.
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. എസ് എഫ് ഐ ആയാലും കെ എസ് യു അയാലും. ഞാന്‍ പഠിച്ചിരുന്ന കോളേജിലെ എസ് എഫ് ഐ-ക്കാരെ പോലെയുള്ള ബൂര്‍ഷ്വാ നികൃഷ്ട ജീവികളെ പോലെ മറ്റൊരു കൂട്ടത്തെയും ഞാനിത് വരെ കണ്ടിട്ടില്ല. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് മൂല്യ ച്യുതികളുടെ തുടക്കം ഇവരില്‍ നിന്ന് തന്നെയാണ്... ദീപികയുടെയോ മനോരമയുടെയോ "വാര്‍ത്തകള്‍" മുഖവിലയ്ക്കെടുക്കാമോ എന്നത് മറ്റൊരു കാര്യം... സത്യം എന്നായാലും പുറത്ത് വരും...
മാക്സിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ തകരാറുകള്‍ക്കും അടിസ്ഥാന കാരണമായി എനിക്കു തോന്നാറുള്ളത്, അവരുടെ അഴിച്ചു വിട്ട ഭൂതഗണങ്ങള്‍ ആണെന്നാണ് .
ഒരു സംഘടനക്കും ഭൂഷണമല്ല, SFI പോലുള്ള ഫാസിസ്റ്റ് ഗണങ്ങള്‍.
സഹിഷ്ണുത മരുന്നിനു പോലും ഇല്ലാത്ത, കൂട്ടം കൂടിയാല്‍ ചെന്നായയുടെ ക്രൗര്യം കൈ വരുന്ന ഈ കുട്ടിച്ചെകുത്താന്മാരെ നിലക്കു നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ലത്
Post a Comment