Thursday, September 4, 2008

ചാനലുകളിലെ വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി- റിയാലിറ്റി സര്‍വേ

ഇതിലേ ഒന്നു കേറീട്ട്‌ കൊറേക്കാലമായി. വരാമ്പറ്റുന്ന അവസ്ഥേലല്ലാരുന്നു. ചെറിയൊരു ആക്‌സിഡന്‍റ്, എന്നുവെച്ചാല്‍ കെട്ടിയോന്‍റെ കൂടെ പച്ചക്കറി വാങ്ങാന്‍ കാറിക്കേറിപ്പോയ ഞാന്‍ ഒരാഴ്‌ച്ച കഴിഞ്ഞ്‌ സ്‌ട്രെക്‌ചറീക്കെടെന്നാ തിരിച്ചെത്തിയെ.

കടേടെ മുന്നില്‌ കാര്‍ നിര്‍ത്തിയപ്പം ഡോര്‍ തുറന്ന് ‌പുറത്തിറങ്ങി നിന്നതും പിന്നീന്ന്‌ പാഞ്ഞുവന്ന ജീപ്പിടിച്ച്‌ വീണതും ഒന്നിച്ച്‌. ജീവന്‍ മിച്ചം കിട്ടിയെങ്കിലും ശരീരം പരിക്കുകളാല്‍ സമ്പന്നം. ഒരു കാല്‌ ഒടിഞ്ഞു. ജീപ്പോടിച്ചിരുന്ന അച്ചായന്‍ അല്‍പ്പം വീശീരുന്നു. പാവത്തിന്‌ ബ്രേക്കും ആക്‌സിലേറ്ററും മാറിയപ്പോയതാ.

ഏതായാലും ഒരാഴ്‌ച്ച ആശൂത്രിലും പിന്നെ കൊറെ ആഴ്‌ച്ചകള്‍ വീട്ടിലും നീണ്ടു നിവര്‍ന്ന്‌ അങ്ങനെ കെടന്നു. അതിനെടേല്‌ എങ്ങനെ ബ്ലോഗും?. ആകെ ശരണം ടീവീം ആനുകാലികങ്ങളും കൊറെ പുസ്‌തകങ്ങളും.

ഒള്ളതു പറഞ്ഞാ മലയാളം ടെലിവിഷന്‍ ചാനലുകളുടെ തനിനിറം ശെരിക്കും മനസിലാക്കിയത്‌ ഈ കാലയളവിലാണ്‌. ദിവസത്തില്‍ പകുതീമുക്കാല്‍ സമയോം ടീവിക്കു മുന്നില്‍ കുത്തിയിരിക്കുന്നോരെ സമ്മതിക്കാതെ വയ്യ.

ഒരുവശത്ത്‌ റിയാലിറ്റി ഷോകളുടെ ബഹളം. മറുഭാഗത്ത്‌ ജനപ്രിയമെന്ന്‌ ചാനലുകാര്‍തന്നെ വീമ്പിളക്കുന്ന പരമ്പരകളുടെ കയ്യാങ്കളി. തോമാശ്ലീഹായും അന്തോണീസു പുണ്യാളനും വേളാങ്കണ്ണി മാതാവും അല്‍ഫോന്‍സാമ്മേം കുട്ടിച്ചാത്തനും ശ്രീകൃഷ്‌ണനും ഗുരുവായൂരപ്പനും ഗുരുവായൂര്‍ കേശവനുമൊക്കെ ഈ സീരിയലുകളില്ലാരുന്നേല്‍ ചുറ്റിപ്പോയേനെ. ഭൂരിഭാഗം ചാനലുകളിലും സൂപ്പര്‍ ഹിറ്റെന്നു പറഞ്ഞ്‌ കാണിക്കുന്ന സിനിമകള്‍ എത്രാം തവണയാണ്‌ ആവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ക്കുപോലും അറിയില്ല.

വാര്‍ത്തകളുടെ കാര്യം പറയാതിരിക്കുകയാ ഭേദം. പല വാര്‍ത്ത വായനക്കാരേം സി.ബി.ഐയില്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവര്‌ എപ്പ വിളിച്ചാലും ചോദ്യത്തിന്‌ മറുപടി പറായനിരിക്കുന്ന കൊറെ നിലയ വിദ്വാന്‍മാരുമൊണ്ട്‌. ഇതിനൊക്കെപ്പൊറമെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു ലോഡ്‌ പരിപാടികള്‍ വേറെയും.

ഇതൊക്കെ കണ്ടപ്പം എനിക്കൊരു പൂതി. ഒരു റിയാലിറ്റി സര്‍വേ നടത്തിയാലോന്ന്‌. എന്നുവെച്ചാല്‍ മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താന്‍ ഒരു അഭിപ്രായ സര്‍വെ.

ആരുടേം സംഗതി നോക്കുന്നില്ല. എസ്‌.എം.എസ്‌ വോട്ടിംഗും ഇല്ല. കോടിക്കണക്കിനു രൂപേടെ സമ്മാനോം കൊടുക്കാനില്ല. എന്നാലും മൊത്തത്തിലുള്ള അഭിപ്രായം വെച്ചിട്ട്‌ പ്രേക്ഷകരെ ഏറ്റവുമധികം വെറുപ്പിക്കുന്നത്‌ ആരാന്ന്‌ അറിയാവല്ലോ. ഹും! ജീപ്പിന്‍റടീപ്പോയിട്ടും പഠിച്ചില്ല; ഇവളെയൊക്കെ ലോറിയാരുന്നു ഇടിക്കേണ്ടത്‌ എന്നൊന്നും പ്രാകിയേക്കല്ലേ.

ഇത്രേം ദിവസം ടീവി കണ്ടതില്‍നിന്നും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവരെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ള ഏതാനും പേരുടെ പട്ടികയാണ്‌ ഇവിടെ ചേര്‍ക്കുന്നത്‌. പലര്‍ക്കും അഭിപ്രായ വ്യത്യാസമൊണ്ടാകും. എന്‍റെ കണ്ണിപ്പെടാത്തോര്‌ ഉള്‍പ്പെടെ വേറെ ചെലരെക്കൂടി പട്ടികയില്‍ ചേര്‍ക്കണമെന്നു പറയുന്നോരുമുണ്ടുകും. അങ്ങനെയുണ്ടെങ്കില്‍ അത്‌ കമന്‍റില്‍ ഇട്ടാല്‍ അവര്‍ക്കും പ്രമോഷന്‍ കൊടുക്കാം.

ഓരോ കമന്‍റും ഒരു വോട്ടായി പരിഗണിക്കും. ഏറ്റവുമധികം വോട്ടു നേടുന്നയാളെ വെറുപ്പിക്കല്‍ രാജാവ് അഥവാ രാജ്ഞിയായി തെരഞ്ഞെടുക്കും. ഒരു വോട്ടര്‍ക്ക് ഈ പട്ടികയിലുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടു ചെയ്യാം. പക്ഷെ ഒരാള്‍ക്കു വേണ്ടി ഒരു വോട്ടു മാത്രം.


വെറുപ്പിക്കല്‍ രാജാവ്/ രാജ്ഞി
(പേര്‌, പരിപാടി,ചാനല്‍, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍)

1. കെ.പി. മോഹനന്‍
(കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌) -33

2. രഞ്‌ജിനി ഹരിദാസ്‌

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -19

3. സന്തോഷ്‌ കുമാര്‍ (നാടകമേ ഉലകം, അമൃത ടീവി) -7


4. ശരത്‌ ( സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌,
എല്ലാരും പാടണ്‌, കൈരളി) -6

5. സന്തോഷ് പാലി(കൈരളി) -6

6. കെ.എസ്. പ്രസാദ് (കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) -5

7. ശരത്( ന്യൂസ് റീഡര്‍ കൈരളി) -3

8. എം.ജി. ശ്രീകുമാര്‍
(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -3

9. സിന്ധു സൂര്യകുമാര്‍ (കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) -3

10. ഉഷ ഉതുപ്പ്‌ (സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -2


11. ഭാസുരേന്ദ്രബാബു
( വാര്‍ത്താവിചാരം, കൈരളി പീപ്പിള്‍) -2

12. ശ്രീകണ്ഠന്‍ നായര്‍
(നമ്മള്‍ തമ്മില്‍, ഏഷ്യാനെറ്റ്) -2
13. ഔസേപ്പച്ചന്‍ -2

14. രാജേഷ് (സ്റ്റാര്‍ ഉത്സവ്, ഏഷ്യാനെറ്റ് പ്ലസ്) -1




(സെപ്റ്റംബര്‍ 12ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള വോട്ടിംഗ് നില)
..........................................

88 comments:

അന്ന ഫിലിപ്പ് said...

ഇതൊക്കെ കണ്ടപ്പം എനിക്കൊരു പൂതി. ഒരു റിയാലിറ്റി സര്‍വേ നടത്തിയാലോന്ന്‌. എന്നുവെച്ചാല്‍ മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താന്‍ ഒരു അഭിപ്രായ സര്‍വെ.

ആരുടേം സംഗതി നോക്കുന്നില്ല. എസ്‌.എം.എസ്‌ വോട്ടിംഗും ഇല്ല. കോടിക്കണക്കിനു രൂപേടെ സമ്മാനോം കൊടുക്കാനില്ല. എന്നാലും മൊത്തത്തിലുള്ള അഭിപ്രായം വെച്ചിട്ട്‌ പ്രേക്ഷകരെ ഏറ്റവുമധികം വെറുപ്പിക്കുന്നത്‌ ആരാന്ന്‌ അറിയാവല്ലോ. ഹും! ജീപ്പിന്‍റടീപ്പോയിട്ടും പഠിച്ചില്ല; ഇവളെയൊക്കെ ലോറിയാരുന്നു ഇടിക്കേണ്ടത്‌ എന്നൊന്നും പ്രാകിയേക്കല്ലേ.

ഓരോ കമന്‍റും ഒരു വോട്ടായി പരിഗണിക്കും. ഏറ്റവുമധികം വോട്ടു നേടുന്നയാളെ വെറുപ്പിക്കല്‍ രാജാവ് അഥവാ രാജ്ഞിയായി തെരഞ്ഞെടുക്കും.

Sarija NS said...

“ഓരോ കമന്‍റും ഒരു വോട്ടായി പരിഗണിക്കും. “

:)

അപ്പൊ ഈ സ്മൈലിയെ എന്തായി പരിഗണിക്കും? ;-)

ഭൂമിപുത്രി said...

കെ.പി.മോഹനൻ വിൻസിറ്റ്
ഹാൻഡ്സ് ഡൗൺ!

Anonymous said...

മോഹനനെ നമ്മള്‍ക്കു വെറുതെ വിടാം. പാവം അറ്റ്‌ലസ്‌ രാമചന്ദ്രന്‍. പിന്നെ ഉഷാ ഉതുപ്പ്‌ അതും നമ്മള്‍ക്കു വിടാം. പാവം മാളോര്‍. നമ്മള്‍. ചന്ദികുലുക്കുന്ന പാട്ടുകള്‍ മാത്രം പാടുന്ന അവരെ അവര്‍ക്കറിയാത്ത ഭാഷയുടെ സംഗീതത്തിന്റെ സംഗതികള്‍ പറയാന്‍ കൊണ്ടുവരുന്ന ചാനലുകാരനെ നിങ്ങള്‍ക്ക്‌ മുട്ടകൊണ്ടെറിയാം. അതും ചീഞ്ഞമുട്ട. പിന്നെ ശരത്‌്‌ പാവം ജീവിച്ചു പൊയ്‌ക്കോട്ടേ സാറേ.... ഇതൊക്കെയാണെങ്കിലും നമ്മള്‍ ഒരിക്കലും ക്ഷമിക്കാത്ത, പാടില്ലാത്ത ചില അവതാരകരുടെ ലിസ്റ്റില്‍ നമ്മള്‍ക്കു ചേര്‍ത്താന്‍ പറ്റിയവരാണ്‌ രജ്ഞിനിയെന്ന ജീവിയെ. ഹോ സുഹൃത്തേ... അത്‌ അങ്ങിനെയാണ്‌. നിങ്ങളൊക്കെ ചെയ്‌ത പാപത്തിന്റെ ഫലം ഇവിടെ വെച്ചുതന്നെ അനുഭവിക്കും. അത്‌ ഈ രൂപത്തിലാവാം. സത്യം പറഞ്ഞാല്‍ അവരെ സഹിക്കുന്ന ശ്രോദ്ധാക്കളെ പറഞ്ഞാല്‍ മതി. ചാനലുകാരന്‌ താല്‍പര്യം എന്നും ഉരിഞ്ഞാടുന്നവരെ തന്നെയാണ്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏറ്റവും സംസ്‌കാര സമ്പന്നത എഴുതിപ്പൊലിപ്പിക്കുന്ന മാധ്യമ പടതന്നെയാണ്‌ ഏറ്റവും സംസ്‌കാരം നഷ്ടപ്പെട്ട നാറികള്‍. വാല്‍കഷ്‌ണം: കപടതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവന്‍ മലയാളിയാണ്‌-നമ്മള്‍ മലയാളികള്‍.

സ്വന്തം
അഭ്യുതയകാംക്ഷി

നരിക്കുന്നൻ said...

സാലാമാത്ത്.. എന്ന് പറഞ്ഞാല്‍ സുഖമായി വരട്ടേ എന്ന്. വണ്ടിയിടിച്ച് കിറ്റക്കല്ലേ. അപ്പോ ആദ്യം പറയേണ്ടത് ഇത് തന്നെ.

എന്റെ വൊട്ട് ഈ പറഞ്ഞ ആര്‍ക്കും അല്ല. ഒരു വെറുപ്പിക്കല്‍ കഥാപാത്രം ഉണ്ട്. സീരിയിലിലാ കക്ഷി. ഗ്ലോറി... അറിയുമൊ ആവോ. അവലെ പറഞ്ഞിട്ട് കാര്യമില്ല. ആ‍ാ സംവിധായകന്റെ കുത്തിന്‍ പിടിക്കണം. അമ്മാതിരി വെറുപ്പിക്കലാന്നെ.. ഇങ്ങനെണ്ടോ പെണ്ണുങ്ങള്‍. ഇത് എന്റെ അഭിപ്രായമല്ല. എന്റെ ഫാര്യയുടെ അഭിപ്രായമാ... അവള്‍ മാനസപുത്രി കാണല്‍ നിര്‍ത്തിയെന്ന് ഇന്നലെ പറഞ്ഞു. എന്ത് ഏത് എന്ന് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയതാ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍. ഏതായാലും ഈ വെറുപ്പിക്കല്‍സില്‍ സീരിയല്‍ കൂടി ഉള്‍പെടുത്താന്‍ അപേക്ഷ.

അനില്‍@ബ്ലോഗ് // anil said...

കെ.പി. മോഹനന്‍ (കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌)

കിരണ്‍ തോമസ് തോമ്പില്‍ said...

4. കെ.പി. മോഹനന്‍ (കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌)

കിരണ്‍ തോമസ് തോമ്പില്‍ said...

അന്നേ ഒരാള്‍ക്ക്‌ എത്ര വോട്ട്‌ അല്ല കമന്റിടാം . റിയാലിറ്റി ഷോയില്‍ എത്ര SMS വേണമെങ്കിലും അയക്കമല്ലോ. അതിവിടെ ബാധകമാണോ അങ്ങെന്‍ എങ്കില്‍ ഒരു കെ.പി. മോഹനന്‍ കൂടി

പിന്നെ ഇത്‌ വിജയകരമായാല്‍ തുടര്‍ന്നും നടത്തണം അതിലെക്ക്‌ എന്റ ലിസ്റ്റ്‌

സന്തോഷ്‌ പാലി ( കൈരളി)
ശരത്‌ ( കൈരളി വാര്‍ത്ത അവതാരകന്‍)

sanju said...

രജ്ഞിനി തന്നമ്മച്ചീ സഹിക്കാന്‍ വയ്യ ആജീവിയെ.

riyaz ahamed said...

ഒ. രാജഗോപാലിനോടും രവി ശങ്കറിനോടും എം.എം ഹസനോടും 'മഹാനായ താങ്കള്‍ എന്താണു മൊഴിയുന്നത്' എന്നു ചോദിക്കുന്ന കെ.പി. മോഹനന്‍ വെറുപ്പിക്കല്‍ രാജാവ്.

സന്തോഷ്‌ കോറോത്ത് said...

കെ.പി. മോഹനന്‍

അപരിചിത said...

listല്‍ ഇല്ലാത്ത ഒരു ആളാ sophy എന്റമ്മോ serialഒട്ടു തീരുന്നും ഇല്ല...ക്ഷ്മയുടെ example എന്നു കാട്ടികൂട്ടുന്ന സൊഫീ എന്ന കഥാപാത്രം ആണു വന്‍ കത്തി


:)

അന്ന ഫിലിപ്പ് said...

ആദ്യ ഘട്ട വോട്ടിംഗില്‍ കെ.പി. മോഹനന്‍ വള്ളപ്പാടിന് മുന്നിലാണ്. അദ്ദേഹവും രഞ്ജിനിയും തമ്മിലാണ് മത്സരമെന്നു തോന്നുന്നു.

ആദ്യ മണിക്കൂറുകളില്‍ ഇതിലേ വന്നവര്‍ക്ക് നന്ദി.

അഭ്യുദയകാംക്ഷി,
അഭിപ്രായം അല്‍പ്പംകൂടി സഭ്യമാക്കിയാല്‍ ഉപകാരം.

നരിക്കുന്നൻ, dreamy eyes/അപരിചിത,
സീരിയലുകള്‍ മൊത്തത്തില്‍ ജനങ്ങളെ വട്ടാക്കുന്ന പരിപാടിയായതുകൊണ്ട് ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു വെച്ചതാണ്.

കിരണ്‍,
സംശയത്തിനുള്ള മറുപടി പോസ്റ്റിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്. ഒപ്പം കിരണ്‍ സൂചിപ്പിച്ചയാളുകളെ പട്ടികേലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പട്ടികയിലുള്ള എത്ര പേര്‍ക്കു വേണെലും വോട്ടു ചെയ്യാം. പക്ഷെ ഒരാള്‍ക്ക് വേണ്ടി ഒരു തവണ മാത്രം. അല്ലെങ്കില്‍ ചിലപ്പോള്‍ കൂടുതല്‍ വെറുപ്പിക്കുന്നോര്‍ക്ക് ചിലര്‍ ആയിരോം പതിനായിരോം വോട്ടൊക്കെ ചെയ്താല്‍ എണ്ണാന്‍ ഞാന്‍ കഷായിക്കും. മാത്രമല്ല. വായിവരുന്നത് മാര്‍ക്കായി കൊടുക്കുന്ന റിയാലിറ്റി ഷോയിലെ ജഡ്ജസിനെപ്പോലെ നമ്മക്ക് തരംതാഴാന്‍ പറ്റുവോ?

ഭൂമിപുത്രി said...

അന്നമ്മോ,
പറ്റില്ല!പറ്റില്ല!ആപ്ലിക്കേഷൻ തന്നാൽ ലിസ്റ്റിൽ ആളേച്ചേർക്കുംച്ചാൽ,വെട്ട്വേം വേണം.
ആ ഉഷാദീദിയേ വെട്ടിക്കളയു.പാവം ഒരമ്മേപ്പോലെ പെരുമാറുന്ന ആയമ്മയേ...
കഷ്ട്ടംണ്ട്ട്ടൊ!

രജന said...

ഉണ്ണിയേട്ടനെ ഉനിയേറ്റാ എന്നു വിളിക്കുന്ന രഞ്‌ജിനിക്കും കൊച്ചു പയ്യന്മാരോടു വരെ അങ്ങയുടെ അഭിപ്രായം എന്താണ്‌ എന്നു ചോദിക്കുന്ന കെ.പി മോഹനനും ഓരോ വോട്ട്‌. ഇതില്‍ എറ്റവും വോട്ട്‌ കിട്ടുന്നയാളുടെ പരിപാടി റെക്കോഡ്‌ ചെയ്‌തു വെക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പുതിയൊരു ശിക്ഷാ രീതിയായി അത്‌ കാണിക്കല്‍ ഉള്‍പ്പെടുത്താം. തൂക്കിക്കൊല വേണോ, കെ.പി മോഹനന്‍ വേണോ എന്നു ചോദിച്ചാല്‍ കെ.പി ഒട്ടാവുമെന്നതു നൂറു തരം

അന്ന ഫിലിപ്പ് said...

രജന,
നിര്‍ദേശം കിടിലന്‍.
സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിയെ മരണം വരെ കെ.പി. മോഹനന്‍റെ കണ്‍വെട്ടം കാണാന്‍ ഈ കോടതി വിധിച്ചിരിക്കുന്നു എന്നാക്കാം വിധിന്യായം അല്ലേ?

മോഹനനും രഞ്ജിനിയും തമ്മില്‍ മത്സരം മുറുകുവാന്നല്ലോ.

ഭക്ഷണപ്രിയന്‍ said...

ഐഡിയ സ്റ്റാര്‍ സിംഗറിലെ എല്ലാ സ്തിരം വിധികര്‍ത്താക്കള്‍ക്കും എന്റെ ഒരു വോട്ട് . പിന്നെ കെ പി മോഹനനും ,രഞ്ജിനിക്കും,സന്തോഷ് പാലിക്കും ഓരോ വോട്ടു കൂടി

മൂര്‍ത്തി said...

K.P.Mohanan (100 vote)

ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതായതുകൊണ്ട് ബാക്കിയുള്ളവരെ വെറുതെ വിടുന്നു.

കുട്ടന്‍സ്‌ | S.i.j.i.t.h said...

എന്റെ വോട്ട് കെ.പി മോഹനനും രന്‍‌ജിനി ഹരിദാസിനും..
കണ്‍‌വെട്ടം എന്ന പ്രോഗ്രാം ചിലനേരങ്ങളില്‍ കേട്ടാല്‍ തൊന്നുക അദ്ദേഹം പ്രേക്ഷകനെ പുലഭ്യം പറയുകയാണെന്നാണു..
ഉരളക്കിഴങ്ങു പുഴുങ്ങിയത് വായിലിട്ടതുപോലെ മലയാലം ഇംഗ്ലീസില്‍ പറയുന്ന ‘റന്‍‌ജിനി’ക്ക് മാര്‍ക്ക് രണ്ട് പ്രാവിശ്യം കൊടുക്കാം...
പിന്നെ ഒരു വോട്ട് സന്തോഷ് കുമാര്‍ എന്ന അമൃതാ ടി.വി അവതാരകനും..പല സമയത്തും അരോചകരമായിത്തോന്നുന്നൂ...
സന്തോഷ് പാലി തുടങ്ങിയ ഭീകരരെ അബദ്ധത്തില്‍ പോലും കാണാത്തതു കൊണ്ട് വോട്ടിംഗില്‍ പെടുത്തുന്നില്ല..
മികച്ച വാര്‍ത്താവായനക്കാരനുള്ള എന്റെ വോട്ട് തീര്‍ച്ചയായും ഏഷ്യാനെറ്റിലെ വേണുവിനും,സനീഷിനും..

Ajith Pantheeradi said...

ഒരു സംശയവുമില്ല..
കെ.പി. മോഹനന്‍ (കണ്‍വട്ട് ) ഇങേരുടെ കൃത്രിമമായുണ്ടാക്കിയ ക്ഷോഭവും സംസാരവും കേട്ടാല്‍ രണ്ടു പൊട്ടിക്കാന്‍ തോന്നും

ബിനോയ്//HariNav said...

കെ പി മോഹനന് ഒരു വോട്ട്. പിന്നൊരു കള്ള വൊട്ടുകൂടി

ഷിനോ .. said...

വെറുപ്പിക്കുന്നതില്‍ മുന്‍പില്‍ ഏഷ്യാനെറ്റ് .വ്യക്തികളില്‍ രഞ്ജിനി ,നാടകമേ ഉലകത്തിലെ വിദ്വാന്‍ .

പുതിയൊരു പേരു കൂടി. രാജേഷ് (സ്റ്റാര്‍ ഉത്സവ്)

സന്തോഷ്‌ കോറോത്ത് said...

ഞാന്‍ ഒരോട്ടും കൂടെ ചെയ്തോട്ടെ കെ പി മോഹനന് .....തീരെ സഹിക്കണില്ല...ഒറ്റതവണ :)

ഞാന്‍ ആചാര്യന്‍ said...

കോമഡികളുടെ ഉപ്പും രുചിയും കുറഞ്ഞു വരികല്ലേ അന്നാമ്മേ.. ഇരിക്കട്ടെ മോഹനന്‍ ചേട്ടനും, രഞ്ജിനി മാഡവുമൊക്കെ, മറ്റൊന്നിനുമല്ല പറയുന്ന അല്പത്തരങ്ങള്‍ കേട്ട് ചിരിക്കാല്ലോ, അല്പം പരദൂഷണവും പറയാല്ലോ, അതു ഭയങ്കര്‍ റീലാക്സിംഗല്ലെ..

ഇവര്‍ക്കൊക്കെ ശരിക്കു മലയാളം പറയാനറിയാഞ്ഞിട്ടാണോ? അല്ല.. ഒരു വക 'രജനി സ്റ്റൈല്‍' കൊണ്ടു വരാന്‍ നോക്കുകല്ലേ...


എന്‍റെ ലിസ്റ്റ് - ഇന്നത്തെ ഐസിസി ടെസ്റ്റ്പ്ലയെര്‍ റാങ്കിംഗ് എന്ന പോലെ

മ്മോ...ഹനന്‍ ചെറ്റന്‍ - മോഹനന്‍ ചേട്ടന്‍ പറയുന്നത് ഒന്നും മനസിലാകുന്നില്ലാന്നു ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന എന്‍റെ കസിന്‍ പറഞ്ഞു. അവള്‍ക്ക് വീട്ടില്‍ പറഞ്ഞുകേള്‍ക്കുന്ന സാദാ മലയാളേ അറിയൂ, മോഹനന്‍ ചേട്ടന്‍റെ 'ഭൊജ്പുരി മലയാളം' തെരിയെലൈ..

രഞിനിയമ്മ - ഹഹഹ.. ഇവര്‍ പറയുന്നതു കേട്ടാ മലയാളം ഉണ്ടാക്കിയ കുഞ്ചന്‍ നമ്പ്യാരു വന്ന് അടി തരും (നമ്പ്യാരാണോ ഹേ അത്, അല്ല.. എന്നു പറഞ്ഞാല്‍ അത്തരം നോളിജ് ലഭിക്കും), കൂടുതല്‍ പറേന്നില്ല..

ബിന്ദു പിള - പറയാന്‍ വാക്കുകളില്ല, സ്തലോം, എങ്ങനെയിരുന്ന കൊച്ചാരുന്നു

ചരത്- ഇയാള്‍ടെ വിചാരം സംഗതീന്നു പറഞ്ഞാല്‍ എന്തോ ഭയങ്കര തമാശാന്നാ.. പക്ഷേ ഇതുകേട്ട് മറ്റു ചില ചാനലിലെ പാട്ട് വിധികര്‍ത്താക്കളും സംഗതീന്നു പറയുന്നത് മനസിലാകുന്നില്ല..എനിക്കു ശരിക്കും സംഗതി എന്താണെന്ന് ഇതു വരെ പിടികിട്ടുന്നില്ല. സത്യത്തില്‍ ആശയം പ്രകടിപ്പിക്കാന്‍ വാക്കു കിട്ടാതെ വരുമ്പോഴലെ ഇയാള്‍ സംഗതി എന്നു പറയുന്നത്

ഇന്ത്യാവിഷനില്‍ മെഡിക്കല്‍ പ്രോഗ്രാം നടത്തുന്ന ഒരു ഡോക്ടറോ മറ്റോ- അങ്ങേരു പറയുന്നതു കേക്കുമ്പം എറച്ചി മേടിക്കാന്‍ നമ്മളു നിക്കുകാന്നു തോന്നും. അത്ര പച്ചക്കാ പറച്ചില്‍. ചിലപ്പം തല കറങ്ങും. ഇയാടെ പ്രോഗ്രാമാന്നു പറെമ്പം പണ്ട് എനിക്കു പല്ല് വേദനക്ക് നീരു വന്നിട്ട് "ചെന്നി കീറി ഓപ്പറേഷന്‍ വേണം, യു ആര്‍ ഗോയിംഗ് റ്റു ഹാവ് എ പെര്‍മനന്‍റ് സ്കാര്‍" എന്നു പറഞ്ഞ, ഭയങ്കര സുന്ദരനാന്നോര്‍ത്തിരിക്കുന്ന ഒരു ദെന്തിസ്റ്റ് മഹാദന്തിയെ ഓര്‍മ വരും പിന്നെ സ്വിച്ചോഫ്...

അളക നന്ദേടെ പുഛിച്ചുള്ള ഇരിപ്പ്. വാര്‍ത്ത വായിക്കുമ്പഴാ. അതു കണ്ടാല്‍ത്തോന്നും എടാ നമ്മളെല്ലാം ടിവില്‍ കുടെ എവരെ പെണ്ണ് കണ്ടോണ്ടിരിക്കുവാണോന്ന്.. പോകാമ്പറ, റിമോട്, അടുത്ത ചാനല്‍..

കമലേഷ്യ- ഷ്യാനെറ്റ് - ഇപ്പൂള്ളി റിപ്പോറ്ട്ടിയാല്‍ പുള്ളി ഒന്നും ഒട്ടും പറകേമില്ല, പറയുന്നോരെക്കോണ്ടൂ പറേപ്പിക്കേമില്ല, അബിപ്രായം പറഞ്ഞു വരുമ്പോഴേക്കും മൈക് റീഡര്‍ക്കു കൈമാറും. എന്നിട്ടു പറയും 'സമയക്കുറവു കൊണ്ട്...' എന്താ മുള്ളാമ്മുട്ടി നില്‍ക്കുകാണോ, നമ്മളും ഇല്ലാത്ത സമയം ഒണ്ടാക്കിയല്ലെ വാര്‍ത്ത കാണുന്നത്...

നാടകമേ ഉലകം - സ്വിച്ചോഫ്

പാലി - സ്വിച്ചോഫ്

കൈരളി ന്യൂസ് റീഡര്‍ - പുള്ളി എപ്പഴും ഭയങ്കര 'നോക്കിക്കാണലാ'.. താങ്കള്‍ ഇതിനെ എങങനെ നോക്കിക്കാണുന്നു എന്ന് അഞ്ചുമിനിറ്റില്‍ രണ്ട് പ്രാവശ്യം ചോദിക്കും

പാവം ദീദിയൊക്കെ പോട്ട്.. ഇനീമൊണ്ട് ചില ഫോണില്‍ കുസുമങ്ങള്‍, ഗള്‍ഫുകാരികള്‍. വിളിക്കുന്നോരെ ഊതിയുള്ള വര്‍ത്താനം കേട്ടാല്‍ തോന്നും ഇവളൊക്കെ ഷേക്കിന്‍റെ ബ്ബീവിയാണോന്ന്. ഒക്കെ നമ്മളെപ്പോലെ മത്തീം അയലേം പേശി മേടിച്ച്, ഉപ്പു കൊറച്ച് വെച്ച് കെടക്കുന്നോരാന്നെ...

സാജന്‍| SAJAN said...

അന്നാമ്മേ, കേരളത്തിനു പുറത്ത് താമസിക്കുന്നവരെ പരിഗണിച്ച് ഈ കെ പി മോഹനന്റെ എന്തെങ്കിലും ഒന്ന് റിക്കാഡ് ചെയ്ത് ബ്ലോഗിലിടണമെന്ന് ദയവായി അഭ്യര്‍ത്ഥിക്കുന്നു, ഈ വിദ്വാന്‍ രഞ്ജിനിയെ വോട്ടിങ്ങില്‍ കടത്തിവെട്ടിയെങ്കില്‍ ഒന്നു കാണേണ്ട പ്രതിഭ തന്നെയാവും ആ മഹത് വ്യക്തിത്വം എന്ന് തീര്‍ച്ചയാണ് .
പ്ലീസ് അദ്ദേഹത്തെ ഒന്ന് കാണാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടാക്കൂ...:)
(യൂ ട്യൂബ് ഉള്ളത് കൊണ്ട് രഞ്ജിനിയെ കണ്ടിട്ടുണ്ട്)

Typist | എഴുത്തുകാരി said...

ഞാന്‍ ഇപ്പഴാ കണ്ടതു്. നല്ല കലക്കന്‍ സര്‍വേ. കാര്യമായിട്ടു ടിവി കാണാറില്ല. അതുകൊണ്ട്‌ ലിസ്റ്റിലുള്ള ചിലരെ എനിക്കു പരിചയോമില്ല.
എന്നാലും എന്റെ വോട്ടു ഞാന്‍ കൊടുക്കുന്നു, സന്തോഷത്തോടെ രഞ്ചിനിക്കു്.

പിന്നെ പരുക്കൊക്കെ സുഖായില്ലേ?

തോന്ന്യാസി said...

രഞ്ജിനിക്ക് എന്റെ വക അഞ്ഞൂറ് വോട്ട്.....

ഇന്നലെ സ്റ്റാര്‍ സിംഗറിലേക്ക് അറിയാതെ എത്തി നോക്കിയപ്പോ റൂം മേറ്റ് വിനീത് ചോദിച്ചു “ കാശുണ്ടോടാ കൈയില്‍”

“എന്തിനാ?”

“ ആ രഞ്ജിനിക്കൊരു ബ്ലൌസ് വാങ്ങിക്കൊടുക്കാനാ”

പിന്നെ ലവളുടെ മലയാളം കേട്ടാല്‍.........

ഗുപ്തന്‍ said...

ഐഡിയ സ്റ്റാര്‍ സിംഗര്‍ യൂട്യൂബില്‍ കിട്ടും. അക്കൂട്ടരെ ഒഴികെ ആരെയും കണ്ടിട്ടില്ല. :(

രഞ്ജിനിയെ മാത്രം തെരഞ്ഞുപിടിച്ച് വോട്ട് ചെയ്യാന്‍ ഒരു കാരണം തോന്നുന്നും ഇല്ല.

ബാക്കിയുള്ളവരുടെ -മിനിമം കെ പി മോഹനന്റെ എങ്കിലും- ഒരു സാമ്പിള്‍ ക്ലിപ് ആരെങ്കിലും അപ്‌ലോഡ് ചെയ്യുമോ..

കോടാലി said...

എന്‍റെ വോട്ട് കെ.പി. മോഹനനും സന്തോഷ് കുമാറിനും. രണ്ടിനെയും കയ്യില്‍ കിട്ടിയാല്‍............

പിന്നെ അന്ന വിട്ടു പോയ മറ്റൊരു വെറുപ്പിക്കല്‍ രാജാവുണ്ട്. കൈരളിയില്‍ കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പരിപാടിയുടെ സംവിധായകനും നായകനും എല്ലാമെല്ലാമായ കെ.എസ്. പ്രസാദ്.
അഭിനയത്തിന്‍റെയും കോമഡിയുടെയും എ.ബി.സി.ഡി അറിയാത്ത ഈ കഥാപാത്രത്തെ സഹിക്കാന്‍ പറ്റുന്നില്ല.

ജയറാം, സിദ്ദീഖ്, ലാല്‍ തുടങ്ങിവര്‍ക്കൊപ്പം ആദ്യ കാലഘട്ടത്തില്‍ കലാഭവന്‍ സംഘത്തിലുണ്ടായിരുന്ന ഇദ്ദേഹം രക്ഷപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകിച്ച് ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ല.

ഭക്ഷണപ്രിയന്‍ said...

എം ജി ശ്രീകുമാറിന്റെ പേരു വിട്ടു പോയതാണോ. അദ്ദേഹത്തിനും പ്രസാദിനും എന്റെ ഓരോ വോട്ടു കൂടി

അന്ന ഫിലിപ്പ് said...

നരിക്കുന്ന്‌....
സലാമാത്തിന്‌ മറുപടി പറയാന്‍ വിട്ടുപോയി. നന്ദി.

ഭൂമി പുത്രിയേ...
പേരു വെട്ടാമെന്ന്‌ ഞാമ്പറഞ്ഞിട്ടില്ല കേട്ടോ. ദീദീടെ പേര്‌ അവിടെ കെടക്കട്ടെ. ആരും വോട്ടു ചെയ്‌തില്ലെങ്കില്‍ ദീദിയെ നമ്മക്ക്‌ വിശുദ്ധയായി പ്രഖ്യാപിക്കാം.

ഭക്ഷണപ്രിയന്‍..
സ്റ്റാര്‍ സിംഗറിലെ എല്ലാ വിധികര്‍ത്താക്കളും നമ്മടെ പട്ടികേല്‍ ഇല്ല കേട്ടോ. നിര്‍ദേശിച്ചാല്‍ പുതിയവരെ ഉള്‍പ്പെടുത്താം. എന്നാലും എല്ലാവരും എന്നു പറഞ്ഞകൊണ്ട്‌ ശരതിനും ഉഷാ ഉതിപ്പിനും ഓരോ വോട്ട്‌ കൂട്ടിട്ടൂണ്ട്‌. ശരിയേട്ടനെയും(എം.ജി. ശ്രീകുമാര്‍)പട്ടികേലാക്കിയിട്ടുണ്ട്.


മൂര്‍ത്തി...
കെ.പി. മോഹനന്‍ സാറും ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലേ...

കുട്ടന്‍സേ...
രഞ്‌ജിനിക്ക്‌ രണ്ടോ ഇരുപതോ തവണ വോട്ടു ചെയ്യുന്നതില്‍ വിരോധമില്ല. പക്ഷെ ഒരു തവണയേ ഇവിടെ എണ്ണൂ.

മാരാര്‍...
ക്ഷോഭം നിയന്ത്രിക്കുന്നതാ തല്ലത്‌. അങ്ങേരെ പൊട്ടിക്കാനൊക്കെ പോയാല്‍ വലിയ പുലിവാലാകും.

ബിനോയ്‌...
കള്ളവോട്ടുകാരെ കയ്യോടെ പിടിക്കുവേ..

ഷിനോ...
നിര്‍ദേശം സ്വീകരിച്ചിരിക്കുന്നു സ്റ്റാര്‍ ഉത്സവത്തിലെ രാജേഷിനെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌.

കോറോത്ത്‌...
സോറി, ഒരാള്‍ക്ക്‌ ഒരു തവണ മാത്രം

ആചാര്യന്‍...
ഈ ബിന്ദു പിള്ള ഏതാന്നു മനസിലായില്ല. ഇന്ത്യാ വിഷനില്‍ മെഡിക്കലു ചെയ്യുന്നത്‌ റോഷന്‍ ബിജിലിയല്ലേ. പഴേ നടന്‍.
കൊറേപ്പേരുടെ പേരു പറഞ്ഞിട്ടൊണ്ടെങ്കിലും ആരെയെങ്കിലും ഈ പട്ടികേല്‍ ചേര്‍ക്കണമെന്ന്‌ ആചാര്യന്‍ നിര്‍ദേശിച്ചിട്ടില്ല.

സാജന്‍...
കെ.പി. മോഹനനെ കണ്ടിട്ടില്ലേ, നിങ്ങടെ ഭാഗ്യം. അദ്ദേഹത്തെ കാണാന്‍ പറ്റാത്ത ഏതു ലോകത്താണ്‌ താമസം? എല്ലാ ആഴ്‌ച്ചയിലും ഏഷ്യാനെറ്റ്‌ ന്യൂസില്‍ അദ്ദേഹം മൊടങ്ങാതെ അവതരിക്കാറുണ്ട്‌. ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കാം.

എഴുത്തുകാരി...
പരിക്ക്‌ സുഖമായി. എങ്കിലും പൂര്‍ണമായും ശരിയായിട്ടില്ല. അതുകൊണ്ട്‌ ഇപ്പഴും വിശ്രമം തന്നെ. അതോണ്ടല്ലേ വോട്ടെണ്ണലൊക്കെ കൃത്യമായിട്ടു നടക്കുന്നേ.

തോന്ന്യാസി....
ആ അഞ്ഞൂറ്‌ വോട്ടില്‍ ഒരെണ്ണം ഞാനെടുത്തിരിക്കുന്നു. റൂം മേറ്റിന്‍റെ നിര്‍ദേശം കൊള്ളാം.

ഗുപ്‌തന്‍...
സാജനോടു പറഞ്ഞതുതന്നെ ആവര്‍ത്തിക്കാം. ഏല്ലാ ആഴ്‌ച്ചയിലും ഏഷ്യാനെറ്റ്‌ ന്യൂസില്‍ അദ്ദേഹം മൊടങ്ങാതെ വരുന്നുണ്ട്‌. ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കാം.

കോടാലി....
പ്രസാദിന്റെ പരിപാടി കണ്ടിട്ടില്ലാരുന്നു. അദ്ദേഹത്തെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌.

ഭക്ഷണപ്രിയന്‍ said...

അയ്യോ അന്നാമ്മേ ഞാന്‍ ആ ശ്രീകണ്ടന്‍ നായരെ മറന്നു പോയി .അങ്ങേരെക്കൂ ടി ചേര്‍ത്തേക്കണേ.

ജിവി/JiVi said...

കെ പി മോഹനന്‍ ബഹുദൂരം മുന്നിലാണല്ലോ?

വിട്ടുപോയ ചിലര്‍ - സിന്ധു സൂര്യകുമാര്‍(ഏഷ്യാനെറ്റ്)
മുരളി മേനോന്‍ (അമൃത)
ചിത്ര അയ്യര്‍

പിന്നൊരു തടിയനുണ്ട് അമൃതയില്‍, എന്തൊ ഒരു ശിവ എന്നൊമറ്റോ ആണ് പേര്.

എന്റെ വോട്ട് മുരളി മേനോനാണ്.

അന്ന ഫിലിപ്പ് said...

ഭക്ഷണപ്രിയന്‍ ...
നാമനിര്‍ദേശം സ്വീകരിച്ചിരിക്കുന്നു. ശ്രീകണ്ഠന്‍ നായരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജിവി...
സിന്ധു സൂര്യകുമാറിനെ ഉള്‍പ്പെടുത്തി. ചിത്ര അയ്യരുടെയും,മുരളി മേനോന്‍റെയും പരിപാടികള്‍ ഏതെന്നു കൂടി അറിയിക്കാമോ. വെറുപ്പിക്കല്‍ താരങ്ങളെ നാമനിര്‍ദേശം ചെയ്യുന്നവര്‍ അവരുടെ പേരും പരിപാടിയും ചാനലും കൂടി അറിയിക്കണേ. എനിക്ക് എല്ലാരേയും അറിയാന്പാടില്ലെന്ന് അറിയാവല്ലോ.

റിജാസ്‌ said...

രഞ്‌ജിനി ഹരിദാസ്‌ (സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) - അവളല്ലാതെ വേറെ ആരാ ............

ഭൂമിപുത്രി said...

അന്നമ്മോ,
ഈ ലിസ്റ്റില്‍പ്പെടാനൊരു മിനിമം ക്വാളിഫിക്കേഷനെങ്കിലും വെച്ചില്ലെങ്കിൽ, വ്യക്തിവൈരാഗ്യത്തിന്റെ പേരിലൊക്കെ ചിലർ നാമനിർദ്ദേശം നടത്തിക്കളയുമേ..
പറഞ്ഞില്ലെന്ന് വേണ്ട.
(അവസാനം ലാസ്റ്റില് ദീദീടെ വിശുദ്ധപ്രഖ്യാപനം മറക്കല്ലേ..)

യാരിദ്‌|~|Yarid said...

രഞ്‌ജിനി ഹരിദാസിനിരിക്കട്ടെ എന്റെ വോട്ട്. എന്തൊരു തങ്കപ്പെട്ട ചേച്ചിയാണെന്നറിയാമൊ ഈ പെണ്‍കൊടി. കണ്ണില്‍ കണ്ടാല്‍ ടെലിവിഷന്‍ എറിഞ്ഞുടക്കാന്‍ തോന്നും..!

യാരിദ്‌|~|Yarid said...

അന്നാമ്മെ എനിക്കു തീരെ സഹിക്കാന്‍ വയ്യാ. ഒരു വോട്ടു കൂടി. ആ രഞ്‌ജിനികൊച്ചിനു. ഇനിയും അനുവദിക്കുമെങ്കില്‍ രഞ്‌ജിനിക്കായി ഒരു പത്തു പതിനായിരം വോട്ട് ഓഫീസില് പോകാതെ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്...!


ഒരു വോട്ട് നുമ്മട മോഹനേട്ടനിരുന്നോട്ടെ.അടുത്ത വോട്ട് വായ തുറന്നാല്‍ നാണവും മാനവുമില്ലാത്ത ശരത്തിനും..!

Anonymous said...

sure the one and only KS PRASAD

അയല്‍ക്കാരന്‍ said...

എന്‍റെ വോട്ട് ശ്രീ കെ.പി.മോഹനന്.........എന്നും എപ്പോഴും...

അപ്പിക്കുട്ടി said...

കുവൈത്തിലെ താമസക്കാരനായ എന്റെ ആട്ട്‌ ക്ഷമിക്കണം വോട്ട്‌ കെ.പി. മോഹനന` തന്നെ.

Unknown said...

രഞ്‌ജിനി ഹരിദാസിനും,കെ.പി.മോഹനനും ഓരോ വോട്ട്.
കെ.പി-മോഹനനെ ഈ സീസണില്‍ വയള്(മുസ്ലിം മതപ്രഭാഷണം)പരിപാടിക്കിറക്കാന്‍ പറ്റും.

( രഞ്ജിനി ഹരിദാസിനെ നേരിട്ടു കിട്ടിയാല്‍ ചെകിട്ടത്തുനോക്കി രണ്ടുപൊട്ടിക്കണമെന്നുമൊരു മോഹമുണ്ട്)

വേണാടന്‍ said...

2. രഞ്‌ജിനി ഹരിദാസ്‌ (സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌)

പെറ്റ തള്ള പൊറുക്കില്ല ഓടെ “മലയാ‍ലാം” കേക്കുമ്പോള്‍..

Anonymous said...

മലയാള ഭാഷയെ ഇത്രയും വൃത്തികേടായി പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുന്ന രഞ്ജിനി ഹരിദാസ് എന്ന മലയാളി പെണ്‍കുട്ടിക്ക് ഒരായിരം വോട്ടുകള്‍. ഇവളുമാരുടെയൊക്കെ കോപ്രായങ്ങള്‍ മുടങ്ങാതെ കണ്ടു കയ്യടിച്ചു പ്രോഗ്രാമിന് റേറ്റ് കൂട്ടുന്ന എല്ലാ മലയാളി പ്രേക്ഷകര്‍ക്കും പതിനായിരം വോട്ടുകള്‍.

Unknown said...

4. കെ.പി. മോഹനന്‍ (കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌)

സമീര്‍ അലി I Samir Ali said...

എന്റെ വോട്ട്, music director ഔസേപ്പച്ചന്. സംസാരം കേട്ടാലേ അറിയാം ആളൊരു കള്ളനാണയമാണന്ന്

പിഷാരടി മാഷ് said...

1. മലയാളിയുടെ മുന്നില്‍ അടിവസ്ത്രവുമിട്ട് വന്നു നിന്ന് ശരീരശാസ്ത്രവും, ഇളിഞ്ഞ മലയാളം കൊണ്ട്‌ ഭാഷയും പഠിപ്പിക്കുന്ന ആ രഞിനിക്കൊച്ചിന് എന്‍റെ വക കുറേ വോട്ടുകള്‍ നല്‍കുന്നു.

2. വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരക്കേടുകളുടെ വിളനിലമായ, പ്രേഷകരെ കണ്ണുരുട്ടിക്കാണിക്കുന്നതും, ബഹളം വയ്ക്കുന്നതുമാണ് പത്രപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്ന, കെ പി മോഹനനും ഇരിക്കട്ടെ കുറേ വോട്ടുകള്‍.

3. തുണിയില്ലാതെ വന്നു നിന്ന്‌ എന്തൊക്കെയോ വിളിച്ചു കൂവുന്ന എല്ലാ ചാനലുകളിലെയും എല്ലാ സുന്ദരികള്‍ക്കും കഉറേ വോട്ടുകള്‍

ഞാന്‍ ആചാര്യന്‍ said...

അന്നാമ്മോ...

ദാ കാലമാടന്‍ ചിറികുട്ടന്‍ (ചിറി നക്കുന്ന..), മോനഞ്ചേട്ടനേം തോപ്പിച്ച് ഒന്നാമത്..രഞ്ഞിനിയൊന്നും ഒന്നുമല്ല ഇയാടെ മുന്നില്‍..

ദേ ഇതൊന്നു വായിച്ചേ...

പിന്നെ ഞാനിനി ഇയാള്‍ടെ പാട്ടു കേക്കുന്നില്ല. ഒരു സ്വന്തം ഹര്‍താല്‍...

Joji said...

മാരാര്‍ പരഞതിനു ഒരു സലാമ്(ഇങേരുടെ കൃത്രിമമായുണ്ടാക്കിയ ക്ഷോഭവും സംസാരവും കേട്ടാല്‍ രണ്ടു പൊട്ടിക്കാന്‍ തോന്നും). കെ പി വെറുപ്പിക്കല്‍ അല്ലാ അതിലും കൂടിയതാണു... പി എച് ടി എടുത്തവര്‍ പത്താം ക്ലസ്സ് പരീക്ഷ എഴുതാറില്ലല്ലൊ


അയതിനാല്‍ എന്റെ വൊട്ട്
1. രന്‍‌ജിനി ഹരിദാസ്
2. ശരത്
3. സന്തോഷ് കുമാര്‍ എന്ന അമൃതാ ടി.വി

mr.unassuming said...

കെ.പി.മോഹനന്‍

Unknown said...

ente vote k.p.mohanan

Joker said...

വൈകിപ്പോയതിന് മാപ്പ്


1.സന്തോഷ്‌ പാലി ( കൈരളി)
2.ശരത്‌ ( കൈരളി വാര്‍ത്ത അവതാരകന്‍)
3.മോഹനന്‍

അന്ന ഫിലിപ്പ് said...

ഭൂമിപുത്രി...
അനോനികളുടെ വോട്ട് നമ്മളു പരിഗണിക്കുന്നില്ല കേട്ടോ. വൈരാഗ്യത്തിന്‍റെ പേരില്‍ ആരെയെങ്കിലും നിര്‍ദേശിച്ചാലും അവര്‍ക്ക് വോട്ടു കിട്ടണ്ടേ?. വ്യാജ ഐ.ഡി ഉപയോഗിച്ചാണെങ്കിലും വോട്ടു ചെയ്യുന്നതിന് ഒരു ലിമിറ്റൊക്കെ ഉണ്ടാവില്ലേ.
പിന്നെ ദീദിടെ കാര്യം. ഇതുവരെ ഒരാളേ ദീദിക്ക് വോട്ടിട്ടിട്ടുള്ളു. നമുക്ക് നോക്കാം. വോട്ടിംഗ് നില അനുസരിച്ച് പ്രഖ്യാപനത്തെക്കുറിച്ച് ആലോചിക്കാം.

യാരിദ്..
എലിയെ തോ‍പ്പിച്ച് ഇല്ലം ചുടുകാന്നൊക്കെ കേട്ടിട്ടില്ലെ. രഞ്ജിനിയെ തോപ്പിക്കാന്‍ നമ്മള് കാശുമൊടക്കി വാങ്ങിച്ച ടീവി തല്ലിപ്പൊട്ടിക്കല്ലേ.

അപ്പിക്കുട്ടി...
വേണ്ട...വേണ്ട..കുവൈത്ത് കാര്യം

റഫീഖ്...
പള്ളീന്ന് ആളുകളെ ഒഴിവാക്കാന്‍ വല്ല ഉദ്ദേശവുമുണ്ടോ?
പിന്നെ രഞ്ജിനിയെ പൊട്ടിക്കാനൊന്നും പോകണ്ട. വകുപ്പ് മാറുവേ..

വേണാടന്‍..
പെറ്റതള്ള ഇതൊന്നും കേള്‍ക്കുന്നൊണ്ടാകത്തില്ല.

ദീപു..
ഔസേപ്പച്ചനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിഷാരടി മാഷേ...
കണ്‍ട്രോള്‍ ചെയ്യൂ

ആചാര്യന്‍..
ലിങ്ക് വായിച്ചു. കമന്‍റ് അവിടെ ഇട്ടിട്ടുണ്ട്.

ജോജി...
പിഷാരടി മാഷിനോട് പറഞ്ഞത് ആവര്‍ത്തിക്കുന്നു. കണ്‍ട്രോള്‍ ചെയ്യൂ.

ജോക്കര്‍...
മാപ്പ് തല്‍ക്കാലം സ്റ്റോക്കില്ല.

ഭക്ഷണപ്രിയന്‍ said...
This comment has been removed by the author.
ഭക്ഷണപ്രിയന്‍ said...

കൊച്ചുത്രേസ്യേം അന്നമ്മേം തമ്മില്‍ എന്തേലും ബന്ധമുണ്ടോ?
അല്ല വെറുതേ ചൊദിച്ചതാ

ഹരീഷ് തൊടുപുഴ said...

മലയാളത്തെ കൊലനടത്തിയ രഞ്ജിനിക്കിരിക്കട്ടെ എന്റെ വോട്ട്...

തത്പുരുഷന്‍ said...

എന്റ്റെ വോട്ട് രഞിനിക്ക്. രണ്ടാം സ്ഥാനം കെ പി മോഹനന്

Anonymous said...

അഭിമുഖത്തിനു് ചോദിക്കാന്‍ വിവരക്കേടുകള്‍ എഴുതിക്കൊണ്ടുവരുന്ന കെപി ഒരത്ഭുതം തന്നെ.

കുഞ്ഞന്‍ said...

ചേച്ചി..

ചേച്ചിക്ക് എത്രയും പെട്ടന്ന് അസുഖം മാറട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..(അതേ സമയം ഈയൊരു അപകടം നന്നായെന്നും വിചാരിക്കുന്നു അതുകൊണ്ടല്ലെ ഇത്രയും നല്ലൊരു പോസ്റ്റ് കിട്ടിയത്)

എന്റെ വോട്ട് കെ പി മോഹനനെതിരെ...ആയിരം വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ അതുമുഴുവന്‍ ഞാന്‍ കെപി മോഹന്‍ വേണ്ടി ഉപയോഗിക്കും. ഇത്രയും വിജ്ഞാനഭണ്ഡാകാരനായ ജീവി ഈ ഭൂമിമലയാളത്തിലൊ ലോകത്തിലൊ കാണില്ല.

സന്തോഷ് കുമാര്‍ അമൃതാ ടിവി, അതും കൈവിരല്‍ ചൂണ്ടിക്കൊണ്ടുള്ള ആ മാന്യന്റെ അവതരണം..അതും കൂപമണ്ഡൂകം തന്നെ..!

കിരണ്‍ തോമസ് തോമ്പില്‍ said...

പാവം ഭാസുരചന്ദ്രബാബു ഒറ്റ വോട്ട് പോലും കിട്ടിയില്ല . എന്റെ ഒരു വോട്ടു അങ്ങേര്‍ക്കു നല്‍കണമെന്ന് അപേഷിക്കുന്നു. ഞാന്‍ മുന്പ് കെ.പി മോഹനാണ് വോട്ട് ചെയ്തത് . കെ.പി ക്ക് ഇത്ര ജനപിന്തുണ ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ എന്റെ വോട്ട് ഭാസുര ചന്ദ്ര ബാബുവിന് നല്‍കണമെന്ന് അപേഷിക്കുന്നു

അന്ന ഫിലിപ്പ് said...

ഭക്ഷണപ്രിയന്‍,
കൊച്ചു ത്രേസ്യേടെ ലോകത്ത് ഇടക്ക് സന്ദര്‍ശിച്ചിട്ടുണ്ട്. പേരില്‍ ആളു കൊച്ചാണെങ്കിലും എഴുത്തില്‍ വല്യ പുള്ളിയാണേ.

ഹരീഷ്...
രഞ്ജിനി മലയാളത്തെ കൊല നടത്തിയതല്ല. പുതിയ മലയാലം കണ്ടു പിടിച്ചതല്ലേ.

കുഞ്ഞോ,
പ്രാര്‍ത്ഥിക്കുന്നെന്നു പറഞ്ഞപ്പം സന്തോഷം തോന്നി. പക്ഷെ, അടുത്ത വാചകം വായിച്ച് ഞാന്‍ ഞെട്ടി. അപകടം നന്നായെന്നോ?.അനിയാ ഗതികേടുകൊണ്ടാണ് ഈ ചാനലൊക്കെ കാണേണ്ടിവന്നത്.
കെട്ടിടോന് അടുക്കളേന്ന് എന്നു ജാമ്യം കൊടുക്കാന്‍ പറ്റുവെന്നാണ് ഇപ്പോ എന്‍റെ ചിന്ത.വീണ്ടും അപകടം ഒണ്ടാകാന്‍ പ്രാര്‍ത്ഥിക്കല്ലേ.

കിരണ്‍...
വീണ്ടും ഇതുവഴി വന്നതിന് നന്ദി. ഭാസുരചന്ദ്രബാബുനെ ലിസ്റ്റീന്ന് ഒഴിവാക്കാവെന്നു വിചാരിച്ചപ്പഴാ കിരണ്‍ വോട്ടു ചെയ്തത്. അതിനുവേണ്ടി കെ.പിക്ക് ചെയ്ത വോട്ട് ഒഴിവാക്കേണ്ട കാര്യമില്ല.എത്ര പേര്‍ക്കു വേണേലും വോട്ടു ചെയ്യാം. പക്ഷെ, പട്ടികേലുള്ള ഒരാള്‍ക്ക് ഒരു തവണയേ ചെയ്യാന്പറ്റൂ.

മനസിലായില്ലേ, അതായത് ഇത് ദാസപ്പേട്ടന്‍, മറ്റേത് കണ്ണപ്പേട്ടന്‍. ദാസപ്പേട്ടന്‍റെ ചേട്ടനാണല്ലോ കണ്ണപ്പേട്ടന്‍...അങ്ങനെ വരുന്പം..
ഇവളു വീണ്ടും വല്ല വണ്ടീടേം അടീപ്പോകണേ എന്നു പിരാകല്ലേ.

Biju said...

My vote for K.P Mohanan and Sindhu Sooryakumar

കുറ്റ്യാടിക്കാരന്‍|Suhair said...

എന്റെ വോട്ട് കെപി മോഹനന്...
ഇയാള്‍ കാരണം ഞങ്ങളുടെ റൂമിലെ ചേട്ടന്‍ ഏഷ്യാനെറ്റ് ന്യൂസ് വെക്കാനേ സമ്മതിക്കുന്നില്ല. :(

Unknown said...

എന്‍റെ വോട്ടുകള്‍ നാടകമേ ഉലകം എന്ന നാടകം അവതരിപ്പിക്കുന്ന സന്തോഷ് കുമാറിനും കോമഡിയെന്ന പേരില്‍ ആളുകളെ ബോറടിപ്പിക്കുന്ന കെ.എസ്. പ്രസാദിനും.
പിന്നെ ആരും പിന്തുണക്കാനില്ലാത്ത വന്ദ്യവയോധികന്‍ ഭാസുരചന്ദ്രബാബുവിനും. അവതരണത്തില്‍ കെ.പി. മോഹനന്‍റെ അനുജനായിട്ടു വരും ഇദ്ദേഹം.

Unknown said...
This comment has been removed by the author.
വസന്തന്‍ said...

അന്നാമ്മേ...
ഇതു കൊള്ളമാല്ലോ. ഇവിടെ ഇങ്ങനെ ഒരു അങ്കം നടക്കുന്നത് വൈകിയാണ് ശ്രദ്ധയില്‍ പെട്ടത്.
കാര്യങ്ങളുടെ പോക്കു നോക്കിയിട്ട് വോട്ടെടുപ്പ് അധികം മുന്നോട്ടു കൊണ്ടുപോകേണ്ടിവരുമെന്നു തോന്നുന്നില്ല. കെ.പി. മോഹനന്‍ ബഹുദൂരം മുന്നിലല്ലേ.
അദ്ദേഹത്തിന് വെറുപ്പിക്കല്‍ രാജാവാകാന്‍ പ്രത്യേക സഹായം ആവശ്യമില്ലാത്തതിനാല്‍ രഞ്ജിനിയെ ഒന്നു കരകയറ്റാന്പറ്റുവോ എന്നു നോക്കട്ടെ.

എന്‍റെ വോട്ടുകള്‍ ഇങ്ങനെ
1. രഞ്ജിനി ഹരിദാസ്
2. ശരത്(സ്റ്റാര്‍ സിംഗര്‍)
3. ഉഷ ഉതുപ്പ്
4. എം.ജി. ശ്രീകുമാര്‍
5. സന്തോഷ്കുമാര്‍
6. സന്തോഷ് പാലി

ഭക്ഷണപ്രിയന്‍ said...

അന്നാമ്മേ ആ ഔസേപ്പച്ചനു എന്റെ വക ഒരെണ്ണം ബാക്കി ഉണ്ടല്ലോ . അതങ്ങു കൊടുത്തേക്കണേ

ഷാനവാസ്‌ ഇലിപ്പക്കുളം said...

എന്റെ ആദ്യ വോട്ട്....
1. മഹാനുഭാവനായ മോഹനന്‍ അങ്ങ്ങുന്നിന്.
2. ഭൈമീ കമുകന് സന്തോഷ് പാളി യ്ക്ക്.
3. കെ.എസ്. പ്രസാദ്- കരഞ്ഞുപോകും നിറ്ത്താറായീല്ലേ?
4.സിന്ധു സൂര്യകുമാറിന്റ്റ്റെ ക്ലാ‍ാസ്സെടുപ്പഇനിരിക്കട്ടെ.
5.അവസാനമായി ശ്രീകണ്ഠന്‍ നായര്‍ സാറിന്റെ തമ്മില് തല്ലിന്.

ente gandarvan said...

മിക്കവാറും കേബിള്‍ ചാനലുകളെല്ലാം പണം കൊടുത്താണ് കാണുന്നത്.
റിമോട്ട് കണ്ട്രോളും മിക്കവാറും ടീവികള്‍ക്ക് കാണും എന്നിട്ടും ബോര്‍ അവതാരകരെ തിരഞ്ഞെടുത്ത് അവരെ കൂടുതല്‍ ആഘോഷികെണ്ടാതുണ്ടോ..?
എന്തെങ്കിലും വേണ്ടേ അല്ലെ പരധൂഷിക്കാന്‍..?

അന്ന ഫിലിപ്പ് said...

ഭക്ഷണപ്രിയന്‍..
അത് ഔസേപ്പച്ചന് കൊടുത്തിട്ടൊണ്ട്.

ഷാനവാസ്‌ ഇലിപ്പക്കുളം...
അങ്ങനെയാവട്ടെ..

ente gandarvan...
പരദൂഷണമല്ല കേട്ടോ. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്ക്.
പ്രാകരുത്. ഞാന്‍ വീണ്ടും വല്ല വണ്ടീടേം അടിപ്പോകും.

Anonymous said...

ഏഷ്യാനെറ്റുകാർക്കറിയാം രഞ്ചിനിയെ കുറച്ചു ഞരമ്പുരോഗികളെങ്കിലും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന്. പക്ഷെ മോഹനൻ മാഷെ ആരാണു മൂഡസ്വർഗ്ഗത്തേക്ക്‌ തള്ളിവിട്ടത്‌.
എന്റെ വോട്ട്‌ മോഹനൻ സാറിന്‌.

Ajith Pantheeradi said...

അന്നാമ്മോ..
ഒരു വോട്ട് മോഹനന്‍ സാറിനു ചെയ്തിട്ടു പോയതാ.. ഇപ്പം തോന്നുന്നു ഒന്ന് കെ എസ് പ്രസാദിനും കൂടെയിരിക്കട്ടേന്ന്..

Anonymous said...

ഒരാളെ വിട്ടു പോയെന്‍റന്നാമ്മോ... ക്രിക്കറ്റ് കമന്‍റേറ്ററ് അരുണ്‍ലാല്... ഒരു ജൂറി അവേര്‍ഡ് കൊടുത്തേര്

Anonymous said...

അന്നാമ്മയറിഞ്ഞീല്ലേ... രഞ്ജിനി ഇന്നെലെ തുണിയുടുത്തു, പക്ഷേ നാക്ക്... സാധുവിന്‍റെ വേഷം കെട്ടി വന്ന പയ്യനോട് പറേകാ 'ഒരാറുമാസം കുളിക്കാത്ത ലുക്കുണ്ടെന്ന്..' എന്താ ചെയ്യാ, ഒപ്പം ദീദിയും സീഡിങ്ങില്‍ മോളിലോട്ട്, ചരത്തിനെ ' എടാ പോടാ'ന്നൊരു പബ്ലിക് വിളീ, അങ്ങനെ ദീദി ദന്തസിംഹാസനം തകര്‍ത്ത് താനുമാരാണെന്നൊന്നു തെളിയിച്ചു. ഹല്ല പിന്നെ...ചിരിക്കുട്ടനും, രഞ്ജിനിക്കും, ചരത്തിനുമൊക്കെ പറയാവെങ്കില്‍ ദീദിക്കെന്താ ?

Nivil Jacob said...

ഇരിക്കട്ടെ രഞ്ജിനിക്കു.. അല്ലാ.. രഞ്ജിനി ഹരിദാസിന്‌ ഒരെണ്ണം..
പിന്നെ ഒരെണ്ണം കെ എസ്‌ പ്രസാദിനും.

siva // ശിവ said...

കെ.പി. മോഹനന്‍

ഒരു അപേക്ഷ കൂടി ഉണ്ട്. റിയാലിറ്റി സര്‍വേ പൂര്‍ണ്ണമാകുമ്പോള്‍ റിസള്‍ട്ട് ദയവായി ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യണം.

Anonymous said...

കെ.പി. മോഹനന്‍

ഹൊ സഹിക്കാന്‍ മേലേ....

‍പിന്‍ഗാമി said...

1 കെ.പി. മോഹനന്‍ (കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌)
2 രഞ്‌ജിനി ഹരിദാസ്‌ (സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌)
3 സന്തോഷ്‌ പാലി ( കൈരളി)

മ്യാനൂക്‌ മാനിപുരം said...

1) കെ പി മോഹനന്‍ - അക്ഷര സ്ഫുടത തീരെ ഇല്ലാത്ത ഒരു സംഭവം. എനിക്ക് തോനുന്നത് ഇങ്ങേര്‍ ചാനലിന്റെ ഓണര്‍ ആയതു കൊണ്ടാണ് പിടിച്ചുനില്കുന്നത്

2) രഞ്ജിനി ഹരിദാസ് - ഇവളുടെ ഉനിയെട്ട ന്നുള്ള വിളി കേട്ടാല്‍ത്തന്നെ ഒന്നു പൊട്ടിക്കാന്‍ തോന്നും.

പിന്നെ സിന്ധു സൂര്യകുമാറിനെ ഞാന്‍ വിമര്‍ശിക്കയില്ല. കാരണം ഏഷ്യാനെറ്റില്‍ ഒരു നല്ല അവതാരക ഉണ്ടെകില്‍ അത് സിന്ധു സൂര്യകുമാര്‍ ആണ് എന്നാണ് എന്റെ അഭിപ്രായം.

കെ പി മോഹനന്‍ എന്റെ വക ഒരു പത്തു വോട്ടുകൂടി. എന്റമ്മേ കലിപ്പ് തീരുന്നില്ല.

Lambert said...
This comment has been removed by the author.
Lambert said...

അന്നമ്മെ,
എന്റെ ഒരു വോട്ടു നമ്മുടെ രഞ്ജിനിക്കു.. (സ്റ്റാർ സിഗർ ഏഷിയാനെറ്റ്‌)
പിന്നെ ഒന്നു കെ.പി. മോഹനന്ന്..

Anonymous said...

അപരാദത്തിനു കയ്യും കാലും വെചതാ , രഞ്ജിനിയെ സഹികുനവരെ തല്ലണം......... ഈപ്പൊ പോരാതതിനു വാൾക്കെയർ പുട്ടിയും

പാവം പൊതു ജനം...... ഒരായിരം വൊട്ടു രഞ്ജിനിക്കു

Anonymous said...

കെ.പി. മോഹനന്‍ (കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌).
കെ.പി. മോഹനന്‍
കെ.പി. മോഹനന്‍
കെ.പി. മോഹനന്‍
കെ.പി. മോഹനന്‍
കെ.പി. മോഹനന്‍

മീനു said...

അന്നേ,സംഗതിയൊക്കെ ബഹുജോറായിട്ടുണ്ട്.എനിക്കും തനിക്കും അങിനെ സകലമാനപ്രേക്ഷകര്‍ക്കും ഇതൊക്കെ തോന്നട്ടെ..അങനെ ഈ ആഭാസം നിന്നുപോകട്ടെ.
പക്ഷെ സിന്ധു സൂര്യകുമാറിന്റെ കാര്യത്തില്‍ ഞാന്‍ അല്പം പിണങുന്നു.അവര്‍ പറയുന്നതില്‍ കാര്യം കാണുന്നു.ഒരുപാട്.

Anonymous said...

Sindhu sooryakumar ne ozhivakkanam
K.P.Mohananu 1000000000000 vote

Anonymous said...

kanvettam 24 manikkoorum kanikkanam

Unknown said...

Thaikkilavikalumayulla k.p.mohanante pazhaya abhimukha
paripadi punararambhichal ethirillathe theranjedukkappedum

Unknown said...

കെ.പി മോഹനനും രഞ്ജിനി ഹരിദാസിനും എന്തായാലും ആദ്യത്തെ വോട്ട്.. പിന്നെ, നാടകമേ ഉലകം എന്നൊരു കീച്ച് അമൃതാ ടീവീലുണ്ടല്ലോ, ഒരു ഡോട്ടര്‍ കെ.ടി സന്തോഷ് കുമാ‍രന്‍... ചെങ്ങായിക്കെന്റെയൊരു വോട്ടും,പിന്നെ... പറയുന്നില്ല! :X