Friday, September 12, 2008

കെ.പി. മോഹനന്‍ വെറുപ്പിക്കല്‍ രാജാവ്

മാന്യമഹാജനങ്ങളേ...
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഞാന്‍ ഇവിടെ ഒരു എടപാട് നടത്തുന്നൊണ്ടാരുന്നു.

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ ഏറ്റവുമധികം പരീക്ഷിക്കുന്ന അവതാരകരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേ.

അടിച്ചു പൂസായി ജീപ്പോടിച്ച ഒരു അച്ചായന്‍റെ കാരുണ്യമാണ് എന്നെ ഈ സര്‍വേയില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് നേരത്തെ പറഞ്ഞല്ലോ. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നല്ലേ പറയാറ്. വീട്ടിലെപ്പോലെതന്നെ ബ്ലോഗിലുമായി കൊറേപ്പേര് കാണാന്‍ വന്നു എന്നതാണ് അപകടംകൊണ്ടുണ്ടായ നല്ലത്.

ചെറിയൊരു പട്ടികയുമായാണ് സര്‍വേ തൊടങ്ങിയത്. പിന്നെ ഇതിലേ വന്നവര്‍ നിര്‍ദേശിച്ചവരെയും പട്ടികേല്‍ ഉള്‍പ്പെടുത്തി. അങ്ങനെ മത്സരാര്‍ത്ഥികളുടെ എണ്ണം 14 ആയി. ഇന്ന്, അതായത് സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ സമയം രാത്രി 12ന് സര്‍വേ അവസാനിപ്പിച്ചു.

അനോനികള്‍ ഉള്‍പ്പെടെ 67 പേരാണ് കമന്‍റിട്ടത്. അതില്‍ വോട്ടു ചെയ്യാത്ത ചിലരുമുണ്ട്. അനോനികളുടെ വോട്ടുകള്‍ എണ്ണീട്ടില്ല. പിന്നെ ചിലര്‍ ഒരേ വ്യക്തിക്ക് രണ്ടും ഒരുകെട്ടും നൂറും ആയിരവുമൊക്കെ വോട്ടു ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ ഒരു വോട്ടായി മാത്രമേ എണ്ണീട്ടൊള്ളു. മൂന്നില്‍ താഴെ വോട്ടുകള്‍ മാത്രം കിട്ടിയവരെ ഒഴിവാക്കിയപ്പം അവസാന പട്ടികേല് ഒന്പതു പേര് അവശേഷിച്ചു.

പോസ്റ്റ് സന്ദര്‍ശിക്കുകേം അഭിപ്രായം കുറിക്കുകേം വോട്ടുചെയ്യുകേം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകേം ചെയ്ത എല്ലാവര്‍ക്കും നന്ദി.

അപ്പം ഇനി ഫലപ്രഖ്യാപനം.

സര്‍വേയുടെ തുടക്കം മുതല്‍ മുന്നിട്ടു നിന്നിരുന്നത് ഏഷ്യാനെറ്റിലെ കണ്‍വെട്ടം അവതാരകന്‍. കെ.പി. മോഹനനാണ്. ഏഷ്യാനെറ്റിലേതന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരകയായ രഞ്ജിനി ഹരിദാസ് ഒരുവേളെ അദ്ദേഹത്തിന് വെല്ലുവിളിക്ക് സാധ്യത ഉയര്‍ത്തിയെങ്കിലും മോഹനന്‍ വള്ളപ്പാടുകളുടെ വ്യത്യാസത്തില്‍ ഫിനിഷിംഗ് ലൈന്‍ കടന്നു.


33 പേരുടെ പിന്തുണ നേടിയ കെ.പി. മോഹനന്‍തന്നെയാണ് ഈ സര്‍വേയില്‍ വെറുപ്പിക്കല്‍ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


കെ.പി.മോഹനന്‍

(കടപ്പാട്-ഏഷ്യാനെറ്റ് ഗ്ലോബല്‍ ഡോട്കോം)

റിയാലിറ്റി ഷോകളിലേതു പോലെ കനപ്പെട്ട സമ്മാനങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. പക്ഷെ, ഈ സര്‍വേയുടെ വിവരങ്ങള്‍ പരമാവധി ആളുകളെ അറിയിച്ച് അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മാറ്റുകൂട്ടാന്‍ ശ്രമിക്കുന്നതായിരിക്കും. അതിന് എല്ലാവരുടെയും സഹകരണം അപേക്ഷിക്കുന്നു.

19 പേരുടെ പിന്തുണയുമായി മുന്‍ മിസ് കേരള രഞ്ജിനി ഹരിദാസ് ഇവിടെ ഫസ്റ്റ് റണ്ണറപ്പായി. അമൃതാ ടെലവിഷനിലെ നാടകമേ ഉലകം എന്ന പരിപാടി അവതരിപ്പിക്കുന്ന സന്തോഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് ഏഴു വോട്ടു ലഭിച്ചു.

വോട്ടിംഗ് നില

1. കെ.പി. മോഹനന്‍

(കണ്‍വെട്ടം, ഏഷ്യാനെറ്റ്‌ ന്യൂസ്‌) -33

2. രഞ്‌ജിനി ഹരിദാസ്‌

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -19

3. സന്തോഷ്‌ കുമാര്‍

(നാടകമേ ഉലകം, അമൃത ടീവി) -7

4. ശരത്‌

( സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌,എല്ലാരും പാടണ്‌, കൈരളി) -6

5. സന്തോഷ് പാലി(കൈരളി) -6

6. കെ.എസ്. പ്രസാദ്

(കോമഡിയും മിമിക്സും പിന്നെ ഞാനും, കൈരളി) -5

7. ശരത്

( ന്യൂസ് റീഡര്‍ കൈരളി) -3

8. എം.ജി. ശ്രീകുമാര്‍

(സ്റ്റാര്‍ സിംഗര്‍, ഏഷ്യാനെറ്റ്‌) -3

9. സിന്ധു സൂര്യകുമാര്‍

(കവര്‍ സ്റ്റോറി, ഏഷ്യാനെറ്റ് ന്യൂസ്) -3

9 comments:

അന്ന ഫിലിപ്പ് said...

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ ഏറ്റവുമധികം പരീക്ഷിക്കുന്ന അവതാരകരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേയില്‍ ഏഷ്യാനെറ്റിലെ കണ്‍വെട്ടം അവതാരകന്‍ കെ.പി. മോഹനന് കിരീടം

ഭക്ഷണപ്രിയന്‍ said...

അന്നാമ്മോ ഈ കെ പി മോഹനനു കുവൈറ്റില്‍ വണ്ടി ഇറങ്ങാന്‍ പറ്റില്ല എന്നാണു പറഞ്ഞു കേള്‍ക്കുന്നതു. പണ്ടെങ്ങോ ഇവിടുള്ള പാവം മലയാളികളുടെ കോടികള്‍ അടിച്ചു കൊണ്ടു നാടു വിട്ടതാണെന്നു പറഞ്ഞു കേള്‍ക്കുന്നു.കുവൈറ്റും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്തതിനാല്‍ രക്ഷപെട്ടു കഴിയുകയാണത്രേ

siva // ശിവ said...

അവാര്‍ഡ് എപ്പോഴാ കൊടുക്കുന്നത്...എന്നെയും ക്ഷണിക്കാന്‍ മറക്കരുത്...

കടവന്‍ said...

വെറുപ്പിക്കല്‍ രാജാവല്ലചക്രവര്‍ത്തിയാണ്. മോഹനന്‍, പക്ഷെ അമ്രുതയിലെനാടകമേ ഉലകം ഒരു നല്ലപരിപാടിയാണെന്നാണെന്റെ അഭിപ്രായം..എല്ലാരെയും മുഖം നോക്കാതെ വിമര്ശിക്കാറുണ്ട്....മറ്റുളളവരില്‍ സന്തോഷ് പാലിയെ രാജാവാക്കാം, ബാകിയുള്ളവരൊന്നും അത്ര വലിയവെറുപ്പിക്കലുകാരായി തോന്നിയിട്ടില്ല.

Unknown said...

ഉദര നിമിത്തം ബഹുക്രുത വേഷം

ഭൂമിപുത്രി said...

അന്നമ്മോ,തുടക്കത്തിൽത്തന്നെ ഫലം കറക്ക്റ്റായിട്ട് പ്രവചിച്ച എനിയ്ക്ക് പ്രത്യേകം സമ്മാനമൊന്നും ഇല്ല്യ്യോ???
(സംശയമുണ്ടെങ്കിൽ the very first കമന്റ് വായിച്ചാ‍ട്ടെ)

മ്യാനൂക്‌ മാനിപുരം said...

1) കെ പി മോഹനന്‍ - അക്ഷര സ്ഫുടത തീരെ ഇല്ലാത്ത ഒരു സംഭവം. എനിക്ക് തോനുന്നത് ഇങ്ങേര്‍ ചാനലിന്റെ ഓണര്‍ ആയതു കൊണ്ടാണ് പിടിച്ചുനില്കുന്നത്

2) രഞ്ജിനി ഹരിദാസ് - ഇവളുടെ ഉനിയെട്ട ന്നുള്ള വിളി കേട്ടാല്‍ത്തന്നെ ഒന്നു പൊട്ടിക്കാന്‍ തോന്നും.

പിന്നെ സിന്ധു സൂര്യകുമാറിനെ ഞാന്‍ വിമര്‍ശിക്കയില്ല. കാരണം ഏഷ്യാനെറ്റില്‍ ഒരു നല്ല അവതാരക ഉണ്ടെകില്‍ അത് സിന്ധു സൂര്യകുമാര്‍ ആണ് എന്നാണ് എന്റെ അഭിപ്രായം.

കെ പി മോഹനന്‍ എന്റെ വക ഒരു പത്തു വോട്ടുകൂടി. എന്റമ്മേ കലിപ്പ് തീരുന്നില്ല.

അന്ന ഫിലിപ്പ് said...

ഇതിലേ വന്ന എല്ലാവര്‍ക്കും നന്ദി.

ഭക്ഷണപ്രിയന്‍ said...
ഈ കഥയൊക്കെ പലരും പറഞ്ഞു ഞാനും കേട്ടിട്ടൊണ്ട്. അത് ചര്‍ച്ച ചെയ്യാതിരിക്കുവാണ് ഭേദമെന്നു തോന്നുന്നു. മാത്രമല്ല ഇവിടെ നമ്മടെ വിഷയം വെറുപ്പിക്കലാണല്ലോ.

ശിവ,
അവാര്‍ഡ് കൊടുക്കുന്ന സമയോം സ്ഥലോം പറഞ്ഞിട്ട് അവിടെ വന്ന് എന്‍റെ കൈകാര്യം ചെയ്യാനാണോ. ഇല്ലേ ഇല്ല. പിന്നെ, റിയാലിറ്റി തട്ടിപ്പുകളിലേപ്പോലെ എടുത്താപ്പൊങ്ങാത്ത സമ്മാനമൊന്നും കൊടുക്കാനില്ലെന്ന് ഞാന്‍ തുടക്കത്തിലേ പറഞ്ഞതല്ലിയോ?

കടവന്‍ ...
ഓരോരുത്തര്‍ക്ക് ഓരോ അഭിപ്രായമല്ലേ. പക്ഷെ മോഹനന്‍ സാറിന്‍റെ കാര്യത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒരേ അഭിപ്രായമാണെന്നു തോന്നുന്നു.

ഭൂമിപുത്രി...
സമ്മതിച്ചിരിക്കുന്നു അവിടുത്തെ പ്രവചനവരം. സമ്മാനം ഇരിപ്പും കുടിശികേം പലിശേം കൂട്ടി പിന്നത്തരാം.


മ്യാനൂക്‌ മാനിപുരം
വോട്ടു ബോധിച്ചു പക്ഷെ നമ്മടെ കൗണ്ടിംഗ് കഴിഞ്ഞുപോയല്ലേ. എതായാലും ഇതിലേക്കൂടി വന്നതിന് നന്ദി

Kaithamullu said...

യോജിപ്പ് .....

നല്ലൊരവതാരകയായ ആ പാവം സിന്ധുവിനെ ആര്‍ക്കാ ദ്വേഷ്യം?