Monday, July 9, 2007

രണ്ടാം വിമോചന സമരവും അഭയ കേസും ഭൂമി കയ്യേറ്റവും

വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ബൂലോകത്ത്‌ അറിവും പരിചയോം ഒള്ളോര്‌ ഒരുപാട്‌ പേര്‍ ഒണ്ടെന്നറിയാം.

എങ്കിലും എനിക്ക്‌ തോന്നിയ ഒരു കാര്യം പറയുന്നെന്നേയുള്ളൂ കേട്ടോ. ഇവള് ഇതേക്കുറിച്ചൊക്കെ പറായാറായോ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.

പള്ളിക്കാരുടെ കാര്യം തയൊ പറഞ്ഞുവരുന്നെ. ഞാന്‍ ഉള്‍പ്പെടുന്ന സീറോ മലബാര്‍ സഭേടെ കാര്യമേ. പേരിന്‍റെ അര്‍ത്ഥമറിയാത്തോര്‌ പറയുന്നത്‌ "അവരു വെറും സീറോ അല്ലേ എന്തെങ്കിലും പറയട്ടെ " എന്നാണ്.

അത്‌ അവിടെ നില്‍ക്കെട്ടെ. ഞങ്ങടെ ബിഷപ്പുമാര്‍ രാണ്ടാം വിമോചന സമരം എന്ന ഭീഷണി ഏതാനും മാസം മുമ്പ്‌ ഒന്നു മുഴക്കിയിരുതാണ്‌. അന്ന് അങ്കമാലി കല്ലറേല്‌ പ്രാര്‍ത്ഥന നടത്തി കാര്യങ്ങള്‍ ഏറെക്കുറെ തൊടങ്ങിവെച്ചതുമാണ്‌.
പക്ഷെ അച്ചമ്മാരും ബിഷപ്പുമാരും പറഞ്ഞതുകേട്ട്‌ ആവേശം കൊള്ളാന്‍ വിശ്വാസികള്‌ തയാറായില്ല. ഫലമോ? വിമോചന സമരം സീറോ ആയിപ്പോയി. ഇക്കാര്യം അറിയാവുന്നോര് വീണ്ടും എന്തിനാണപ്പാ ഈ വിമോചന സമരം എന്നു പറഞ്ഞ്‌ എറങ്ങീരിക്കുന്നെ?

"പഴയ വിമോചന സമരം വേറെ, ഇപ്പം ബിഷപ്പമ്മാരു പറയുന്ന എടപാടു വേറെ. ന്യൂനപക്ഷമെന്നൊക്കെ പറഞ്ഞ്‌ എല്ലാ ക്രിസ്ത്യാനികളുടേം പേരില്‌ ആനുകൂല്യം മേടിക്കുന്ന ഇവര്‌ സാധാരണ ക്രിസ്ത്യാനികള്‍ക്ക്‌ എന്തെങ്കിലും ഗുണം ചെയ്യുന്നൊണ്ടോ?. നമ്മുടെ കയ്യീന്നും പിരിവു മേടിക്കും. എന്നാ നമ്മള്‌ ഒരു അഡ്മിഷനോ ജോലിക്കോ ചെന്നാ ലക്ഷങ്ങള്‌ ചോദിക്കും. എന്നിട്ടിപ്പം വീണ്ടും വിമോചന സമരം നടത്തണം പോലും" ഒറിജിനല്‍ വിമോചന സമരത്തിന്‍റെ ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുന്ന എന്‍റെ അപ്പന്‍ പറേണത്‌ ഇങ്ങനെയാണ്‌.

അവരുടെ തലമുറക്കാര്‍ പോലും ഇങ്ങനെ വിചാരിക്കുമ്പോള്‍ ചെറുപ്പക്കാരുടെ കാര്യം പറയാനുണ്ടോ. രാണ്ടാം വിമോചന സമരം സ്വയം മാനംകെടാനുള്ള ബിഷപ്പുമാരുടെ പടപ്പുറപ്പാടായാണ്‌ എനിക്ക്‌ തോന്നുന്നത്. രാഷ്ട്രീയത്തെ പരസ്യമായി പള്ളിയുമായി കൂട്ടിക്കലര്‍ത്താതിരുതാണ്‌ സമീപകാലത്ത്‌ സീറോ മലബാര്‍ സഭക്ക്‌ മറ്റ്‌ ക്രിസ്തീയ സഭകളുമായി താരതമ്യം ചെയ്യുന്പോഴുണ്ടായിരുന്ന മേന്മ. അതു കളഞ്ഞുകുളിച്ചെന്നു മാത്രമല്ല, കണ്ണിക്കണ്ട രാഷ്ട്രീയക്കാരുടെയൊക്കെ തെറി കേട്ടുകൊണ്ടിരിക്കുവല്ലേ?. ഇപ്പം രണ്ടാം വിമോചന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു ബെസ്റ്റ് കക്ഷീം-കുഞ്ഞാലിക്കുട്ടിയേ!.

ചീറ്റിപ്പോയ പടക്കമായ രാണ്ടാം വിമോചന സമരം വീണ്ടും എടുത്ത്‌ പൊട്ടിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ഒരുപാട്‌ ആലോചിച്ചു. അഭയക്കേസിന്‍റെ അന്വേഷണം ഒരു ഭാഗത്ത്‌ പുരോഗമിക്കുന്നു. കോട്ടൂരച്ചനെ നുണപരിശോധനക്ക്‌ വിധേയനാക്കുന്നിടംവരെ എത്തി കാര്യങ്ങള്‍. സി.ബി.ഐ ഈ പോക്കു പോയാല്‍ കോട്ടയത്തെ അരമനയില്‍ അറസ്റ്റുകള്‍ നടക്കുമെന്നുറപ്പ്. മാനംകെടാന്‍ പോകുന്നത് കോട്ടയം അരമന മാത്രല്ലെന്നത് പരസ്യമായ രഹസ്യം. സംഗതി കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ ആണ്‌ അന്വേഷിക്കുന്നതെങ്കിലും ഒരു വിമോചന സമരവും അവകാശ സംരക്ഷണ പ്രക്ഷോഭവുമൊക്കെ വന്നാലുണ്ടാകാവുന്ന കോലാഹലങ്ങളില്‍ അഭയ കേസ്‌ വീണ്ടും മുങ്ങിപ്പോവില്ലെന്ന് ആരുകണ്ടു.

അച്ചന്‍മാരെ ചോദ്യം ചെയ്യുന്നതും നുണ പരിശോധനക്ക്‌ വിധേയരാക്കുന്നതുമൊക്കെ ന്യൂനപക്ഷ അവകാശ ലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സാക്ഷാല്‍ സോണിയാ മാഡം തന്നെ ഇടപെടുട്ടുകൂടായ്കയില്ല. തുടക്കം വിദ്യാഭ്യാസ നയത്തിന്‍റെ പേരിലാണെങ്കിലും വിമോചന സമരം ക്ളച്ചു പിടിച്ചാല്‍ പിന്നെ തൊടുതെല്ലാം ന്യൂനപക്ഷ വിരുദ്ധ നടപടിയാകും.

രണ്ടാമത്തെ കാര്യം ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റമാണ്. അവിടുത്തെ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഒട്ടേറെ അച്ചായന്‍മാരും പള്ളികളുമൊക്കെ ഒണ്ടെന്നാണ് സംസാരം. ദോഷം പറയരുതല്ലോ എന്‍റെ വകേലുള്ള അച്ചായന്‍മാരും ഇക്കൂട്ടത്തിലുണ്ട്(അച്ചായന്‍മാരെ കയ്യേറ്റം പഠിപ്പിക്കണ്ടല്ലോ).

രക്ഷകാ എന്‍റെ പാപഭാരമെല്ലാം നീക്കണേ...എന്ന് പാടി വിശ്വാസികളെ കുളിരണിയിച്ച തച്ചങ്കരി കുഞ്ഞാടുവരെ കുടുങ്ങിയിരിക്കുന്നു.ഒരുകാലത്ത് തച്ചങ്കരിയുടെ തട്ടകമായിരുന്ന മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പ്രശ്നത്തിലായിരിക്കുന്നു.
പിന്നെ കയ്യേറ്റം നടത്തിയ പള്ളികളും അച്ചായന്‍മാരും കുടുങ്ങില്ലെന്ന് ആരുകണ്ടു.എല്ലാവരും പരസ്പരം കയ്യേറ്റങ്ങള്‍ പൊറത്തു കൊണ്ടുവന്നോണ്ടിരിക്കുവല്ലേ.ഞങ്ങടെ അടുത്ത് പുതുപ്പള്ളീല് ഉമ്മന്‍ ചാണ്ടി കയ്യേറിയെന്ന് പറയുന്ന മൂന്നു സെന്‍റ് വിട്ടുകൊടുത്തു കഴിഞ്ഞു. മനോരമേടേം മാതൃഭൂമീടേമൊക്കെ കയ്യേറ്റങ്ങള്‍ അന്വേഷിച്ചു തൊടങ്ങീന്നും കേട്ടു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എറിയലാണോ ഈ വിമോചന സമരമെന്ന് ഒരു സംശയം. ഇതൊക്കെ പറഞ്ഞെന്നു കരുതി ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരിയാണെന്ന് തെറ്റിധരിക്കേണ്ട. നമ്മള്‍ വെറുമൊരു കോട്ടയംകാരിയാണേ. പറഞ്ഞതില്‍ മണ്ടത്തരങ്ങളുണ്ടാകം. അങ്ങ് ക്ഷമിച്ചേരന്ന്.

വാല്‍ക്കഷ്ണം(അപ്പന്‍ പറഞ്ഞത്)
ബിഷപ്പമ്മാരെടെ വിചാരം നമ്മള് വിചാരിച്ചാല്‍ കേരളം കീഴ്മേല്‍ മറിയുമെന്നാ.
സരമത്തിന് എറങ്ങുന്പോ അറിയാം നമ്മടെ ബലം. യാക്കോബായ സഭേല് ഭരണത്തില്‍ അല്‍മായര്‍ക്ക്(എന്നുപറഞ്ഞാല്‍ സാധാരണ വിശ്വാസി) പങ്കാളിത്തമുണ്ട്. അതുകൊണ്ട് അവിടെ ബിഷപ്പുമാര്‍ക്കുവേണ്ടി ചാകാന്‍വരെ ആളെ കിട്ടും നമ്മടെ പള്ളികളില് എല്ലാം അച്ചമ്മാര് തീരുമാനിക്കുവല്ലേ. പിന്നെ അവരു പറയുന്നതു കേട്ടു തുള്ളാന്‍ നമുക്ക് വട്ടാ?

21 comments:

Unknown said...

എന്നാ പറയാനാ എന്‍ റെ അന്നാമ്മ ചേടത്തീ
വിമോചന സമരം ചേടത്തി പറഞ്ഞതു പോലെ
ഈ അഭയകൊച്ചിന്‍ റെ പണ്ടാരൊടുക്കാനും ‘മാന’മില്ലാത്ത അച്ചന്‍ മാരുടെ മാനമുയര്‍ത്താനും വേണിയല്ലായോ ന്ന് ചോദിച്ചാല്‍ അല്ലാന്ന് പറയാന്‍ ഞങ്ങള്‍ക്കെന്താ വട്ടുണ്ടൊ..
അല്ലേ ചേടത്തി..
ഈ അച്ചന്‍ മാരൊക്കെ എന്നാ കരുതിയേക്കുവാ..

ദാ ഇപ്പോ കേട്ടില്ലെ ചേടത്തീ.. നമ്മുടെ ‘കുഞ്ഞാലിക്കുട്ടി’നെം വിളിച്ചിട്ടുണ്ട് കെട്ടാ...
കൊച്ചു കൊച്ചു നസ്രാണി റെചീനമാരെ കാണുമ്പോള്‍ ആലിക്കുട്ടിയുടെ കുഞ്ഞിന് ഇളക്കം കൂടുതലാണെന്ന് അച്ചാന്‍ മാര്‍ക്കും അറിയാമെന്നേ..
അതല്ലേ ആലിക്കുട്ടി ‘ഞമ്മളും’ റെഡിയാണ്. നിങ്ങള് തോടങ്ങിക്കോളീ.. ന്ന് പാതിരാത്രിക്ക് മുണ്ടില്ലാതെ വിളിച്ച് പറഞ്ഞത്.

കിരണ്‍ തോമസ് തോമ്പില്‍ said...

അന്നമ്മ ചേടത്തിയെ ഇത്‌ എന്നാ ഭാവിച്ചോണ്ടാ ഈ പടപ്പുറപ്പാട്‌. ഇതേ മാമോദിസ മുതല്‍ മരിച്ചടക്ക്‌ വരെ തടയാനുള്ള അപ്രമാധിത്യമുള്ള സഭയോട്‌ കളി. വേണ്ട മോളേ.

Unknown said...

if you start a bussiness you expect returns from it. you are competing with others in the same market. privatised colleage in other states doesn't have any restriction. so if you make 50:50 and increase fees by three times for NRI, who the heck will come and join in kerala? they will go to Karnataka or Tamil nadu.

why can't the govt get some tax for every admission from the privatised colleage with that money start govt colleage(s) for poor kids? I do beleive currently there are many govt colleages for the merit list. no one telling to increase the fees for those colleages. more over some survey showed that 70% students for the Engineering/Medical students are from well settled family and enjoying the free education.

any western country you dont see this and poor kids are studing with loan and repaying it when they get their salary. this way kids will study the course because the money they took for the education has to be paid back by yourself.

if students pay money, you wont get SFI/KSU party members, because if you screw your course, you will be bankrupted. so students will pay attention to what they do!

I have seen many poor family kids study outside kerala with much more money paid in a non recognised cooleges in karnataka/TamilNadu. why cant you tap that money spend in our state?

if we start colleges in kerala, many karnataka/Tamil colleges will be closed. those guys are paying hefty to SFI/LDF for stopping this private colleages. NOTHING MORE THAN THAT. I DONT KNOW WHEN KERALITES GET KNOWLEDGE!!!

dont think that 'am from a rich family. 'am a poor mukkuvan. yes really fisher man's son.

SUNISH THOMAS said...

പറഞ്ഞ കാര്യമൊക്കെ ഇഷ്ടപ്പെട്ടു. ഒള്ളതു തന്നെ. പക്ഷേ, ഒരു കാര്യം പറ‍ഞ്ഞേക്കാം...

നമ്മടെ നാട്ടിലും വീട്ടിലും പെണ്ണുങ്ങള്‍ക്കു പറഞ്ഞിരിക്കുന്ന സ്ഥലം അടുക്കളയാ.. അവിടെ ഇരുന്ന് അയലോക്കത്തെ ശോശാമ്മയുടെ കമ്മലു കള്ളന്‍ കൊണ്ടുപോയതും അപ്പുറത്തെ ജാനകിയുടെ മോളെ ഏതോ ഒരു അലവലാതി അടിച്ചുകൊണ്ടു പോയതുമൊക്കെ തമ്മില്‍ത്തമ്മില്‍ സംസാരിക്കുന്നതാ കോട്ടയത്തും ഇങ്ങു പാലായിലുമൊക്കെയുള്ള ശീലം. അതുകൊണ്ട് അന്നക്കൊച്ചും അങ്ങനെയൊക്കെത്തന്നെ മതി.
നാട്ടുകാര്യം നോക്കാന്‍ ഞങ്ങള് ആണുങ്ങള് ഇവിടെയുണ്ട്.

പിന്നെ, അന്ന എന്ന പേരും വച്ച് നല്ല ആണെഴുത്ത് കാച്ചുന്ന സ്ഥിതിക്ക് കൊച്ചേ നിന്‍റെ യഥാര്‍ഥ പേര് വല്ല വക്കച്ചന്‍ എന്നോ വര്‍ക്കിച്ചന്‍ എന്നോ അല്ലെന്ന് ആരു കണ്ടു? എഴുതിക്കോ... സംഗതി കലക്കുന്നുണ്ട്.:)

സാജന്‍| SAJAN said...

ഇടക്കൊക്കെ ഞാന്‍ ഒരു കോട്ടയം കാരിയാ എന്നു പറയണോ?
കാടടച്ചുള്ള വെടി ഇഷ്ടപ്പെട്ടു, മനോരമയുടെ ഒക്കെ കൈയേറ്റത്തെപ്പറ്റി അന്വേഷണം നടക്കട്ടെ, തെളിഞ്ഞിട്ട് വേണം മനോരമക്കിട്ട് ആത്മാരത്ഥമായി രണ്ട് തെറി എനിക്കു വിളിക്കാന്‍, പക്ഷേകൈയേറ്റം നടന്നില്ലെന്ന് കണ്ടു പിടിച്ചാല്‍ ഞാന്‍ പിന്നെ എന്തവരെ പറഞ്ഞ് തെറി വിളിക്കും എന്ന് വര്‍ണ്ണ്യത്തിലാശങ്ക!

ഉമ്മന്‍ ചാണ്ടി ഇന്നലെ പത്ര സമ്മേളനം നടത്തിയത് അന്ന ഫിലിപ് കേട്ടില്ലായുരുന്നോ, അങ്ങേര് കൈയ്യേറ്റം നടത്തിയെങ്കില്‍ ആ വാര്‍ത്ത അതു പോലെ പത്രങ്ങളില്‍ വരേണ്ടതായിരുന്നല്ലൊ, ഒന്നുമല്ലെങ്കിലും ദേശാഭിമാനിയിലെങ്കിലും:)

സഞ്ചാരി said...

anna kareena !!!!

Unknown said...

രസകരം! സീറോ മലബാര്‍ സഭക്ക് വിമോചന സമരം നടത്താന്‍ കുഞ്ഞാലിക്കുട്ടി കൂട്ട്! ഈനാം പേച്ചിക്ക് മരപ്പട്ടിയെന്ന പോലെ- എന്തൊരു കോമ്പിനേഷന്‍!!

Kaithamullu said...

അന്നച്ചേടത്തീ,

ഇംഗ്രീസറിയാവോ, ദേ ഒര് കുഞ്ഞാ‍ട് സ്വരം മാറ്റി അമറുന്നു!

അല്ല, ചേട്ടത്തി പറഞ്ഞത്ര ഞാനും ചിന്തിച്ചില്ലെന്നേ!
എന്തെല്ലാം കാര്യങ്ങളാ, നന്നായി ചിന്തിക്കുന്നുണ്ട്, ട്ടോ!

Anonymous said...

I don't know why you people are against "the second re-releasal struggle". This a well planned initiative from the bishops. As you know the main arguments against christian/muslims enjoying minority rights in kerala is that they are no longer a minority by population here. But after " the great second re-releasal struggle" nobody will ever have that argument again. so cheer up and come out in hordes to support ....
cheers!
John Pol Randaman Marpapa
Swargam P.O

മെലോഡിയസ് said...

“ന്യൂനപക്ഷമെന്നൊക്കെ പറഞ്ഞ്‌ എല്ലാ ക്രിസ്ത്യാനികളുടേം പേരില്‌ ആനുകൂല്യം മേടിക്കുന്ന ഇവര്‌ സാധാരണ ക്രിസ്ത്യാനികള്‍ക്ക്‌ എന്തെങ്കിലും ഗുണം ചെയ്യുന്നൊണ്ടോ?. നമ്മുടെ കയ്യീന്നും പിരിവു മേടിക്കും. എന്നാ നമ്മള്‌ ഒരു അഡ്മിഷനോ ജോലിക്കോ ചെന്നാ ലക്ഷങ്ങള്‌ ചോദിക്കും."
ന്യൂനപക്ഷത്തിന്റെ സ്ഥാപനം ആയാലും ഭൂരിപക്ഷത്തിന്റെ സ്ഥാപനം ആയാലും ഇതൊക്കെ തന്നെ ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം.
ഒരു സാധാരണക്കാരന്റെ (എന്റെയും) സംശയം മാത്രമേ ഇവിടെ അന്ന ഉന്നയിച്ചിട്ടുള്ളൂ.

അന്ന ഫിലിപ്പ് said...

അനോനികളുടെ ആക്രമണവും അനോനികളല്ലാത്തവരുടെ അതിരുകടന്ന പരിപാടികളും ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് എന്നോട് പലരും തുടക്കത്തില്‍ പറഞ്ഞിരുന്നു.

ചൊറിയാത്ത കുഞ്ഞ് ചൊറിയുന്പോ അറിഞ്ഞോളുമെന്നും ഉപദേശമുണ്ടായി. ഒന്നും സംഭവിക്കുകേലെന്നാന്നോര്‍ത്താ ഞാന്‍ മുന്നോട്ടു പോയത്.

ഇപ്പോ, രാജു ഇരിങ്ങലിന്‍റെ കമന്‍റും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പേരിലുള്ള ലീലാവിലാസവും കണ്ടപ്പോ അവരുടെ ഉപദേശം വെറുതെയായിരുന്നില്ലെന്ന് മനസിലായി.

പിന്നെ, കിരണിനോട്...
ഇതൊക്കെ എന്നൊക്കൊണ്ട് ചെയ്യിച്ചതില്‍ കിരണിനും പങ്കുണ്ട്. കാരണം നിങ്ങളെപ്പോലുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചിട്ടാ ഇവിടെ ധാര്‍മിക രോഷം പറയാനും അവസരമുണ്ടെന്ന് മനസിലായത്. പോസ്റ്റുകള്‍ക്ക് കമന്‍റിടാന്‍ മാത്രം വരമൊഴി പരിജ്ഞാനം അന്ന് ഇല്ലായിരുന്നെന്നു മാത്രം.


jacobmp....എന്തോ കനത്തില്‍ പറഞ്ഞിരിക്കുവാന്ന് മനസിലായി. കൈതമുള്ള് പറഞ്ഞത്രയും കട്ടീല് ഞാന്പറയുന്നില്ല. എന്നാലും ഇത് ഏതു കുഞ്ഞാടാന്ന് ഒരു സംശയം. കേരളത്തിലുള്ളവര്‍ക്ക് എന്ന് വിവരമുണ്ടാകുമെന്ന് സംശയിക്കുന്ന ഈ മുക്കവനെ കര്‍ത്താവ് പറഞ്ഞപോലെ മനുഷ്യരെ പിടിക്കുന്നവനാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സുനീഷേ...
ഈ പെണ്ണെഴുത്ത് ആണെഴുത്ത് എന്നൊക്കെ ചില ബുദ്ധിജീവികള്‍ ഏഴുതിയത് വായിച്ചിട്ടുണ്ട്. പക്ഷെ അതുപോലും എനിക്ക് പിടികിട്ടീട്ടില്ല. പിന്നെ തുടക്കത്തിലെ ആണെഴുത്ത് എന്നൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്തരുതേ.വക്കച്ചന്‍ എന്നോ വര്‍ക്കിച്ചന്‍ എന്നോ വിളിച്ചോ. പക്ഷെ തെറി വിളിക്കരുത്.

സാജന്‍...
അത് ഞാന്‍ മാവിലായിക്കാരനാ എന്ന് ചിലരു പറായാറില്ലേ. അല്ലെങ്കില്‍ മമ്മൂട്ടിം മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ സ്ഥിരം കാണിക്കുന്ന ചില ചേഷ്ടകളില്ലേ(മിമിക്രിക്കാര് പതിവായി അനുകരിക്കുന്നത്) അതുപോലെ ഒരു ഇതായിട്ടു കൂട്ടിയാ മതി ഞാന്‍ കോട്ടയംകാരിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍.
വീട്ടിലിരുന്ന്, അല്ലെങ്കില്‍ കവലയില്‍ ഇറങ്ങി നിങ്ങള് നാലു തെറിവിളിച്ചാല്‍ മനോരമക്ക് എന്തു നഷ്ടം. അപ്പോഴും നഷ്ടം നമുക്കാ-മാനം പോകുവേ.

സഞ്ചാരീ...
എന്താ ഒരു സന്ദേഹം?

മഹിമ....
എല്ലാം സീറോ ആയിക്കോണ്ടിരിക്കുവല്ലേ

കൈതമുള്ളേ..
കിരണിനോടു പറയണമെന്നോര്‍ത്തതാ... ചേട്ടത്തീന്നൊക്കെ പറഞ്ഞാ ഞങ്ങടെ നാട്ടില്‍ ഒരു 40 കഴിഞ്ഞോരെ വിളിക്കുന്നതാ. തല്‍ക്കാലം പേരില്‍ അഭിസംബോധന ചെയ്താല്‍ പോരെ?.

Cibu C J (സിബു) said...

പിന്നെ, സുനീഷ് എന്ന പേരും വച്ച് നല്ല പെണ്ണെഴുത്ത് കാച്ചുന്ന സ്ഥിതിക്ക് ചെറുക്കാ നിന്‍റെ യഥാര്‍ഥ പേര് വല്ല മോളമ്മ എന്നോ പെണ്ണമ്മ എന്നോ അല്ലെന്ന് ആരു കണ്ടു? കമന്റിക്കോ... സംഗതി കലക്കുന്നുണ്ട്. :))

Unknown said...

വിശ്വാസികള്‍ക്ക് വിവരം വെച്ചുതുടങ്ങിയെന്ന് ഇപ്പോള്‍ മെത്രാന്മാര്‍ക്ക് മനസ്സിലായിക്കാണും!പണ്ടേപോലെ വിമോചനസമരാഹ്വാനങ്ങളൊന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ല!

കിരണ്‍ തോമസ് തോമ്പില്‍ said...

അന്നമ്മോ ചേട്ടന്‍ ചേടത്തി എന്ന അഭിസംബോധന ഞങ്ങളുടെ നാട്ടില്‍ ക്രിസ്ത്യാനികളെ വിശേഷിപ്പിക്കന്‍ ഉപയോഗിക്കുന്നതാ ( ഞാന്‍ ഒരു പാവം കുടിയേറ്റ കര്‍ഷക കുടംബത്തിലാണേ). കണ്ണൂരില്‍ എല്ലാവരും ഏട്ട ഏടത്തി എന്നൊക്കെയാണ്‌ അഭിസംബോധന ചെയ്യുന്നത്‌. എന്നാല്‍ കുടിയേറ്റ ക്രിസ്ത്യാനികള്‍ ചേട്ട ചേടത്തി എന്ന് ഉപയോഗിച്ച്‌ പോന്നതിനാല്‍ ഞങ്ങള്‍ക്ക്‌ കണ്ണൂരുള്ളവര്‍ നല്‍കിയതാണ്‌ ഈ വിശേഷണം. ചിലപ്പോള്‍ കപ്പ ചേട്ടന്മാര്‍ എന്നും വിളിക്കാറുണ്ട്‌.

അന്നയുടെ വികാരം വൃണപ്പെടുത്തിയത്‌ മനപ്പൂര്‍വ്വമല്ല എന്നാവും നിര്‍വ്യാജം ഖേദിക്കുന്നു. വിശദീകരണം സ്വീകാര്യമാകും എന്ന് കരുതുന്നു.

എന്ന് കിരണ്‍ (കപ്പ) ചേട്ടന്‍

aniSH... said...

അന്ന,
താങ്കളുടെ പോസ്റ്റിനെ ഒന്നു കമന്റ് അടിക്കണം എന്നു വിചാരിച്ചതാണു. പക്ഷേ എഴുതി വന്നപ്പോല്‍ അതൊരു പോസ്റ്റ് ആയി മാറി. ഇവിടെ ഉണ്ട്.
http://nullslot.blogspot.com/2007/07/blog-post_11.html
മറുപടി പ്രതീക്ഷിക്കുന്നു.

അന്ന ഫിലിപ്പ് said...

സിബു നന്ദി...
കമന്‍റിനും സൂനിഷിന്‍റെ മൂക്കിന് ഇടിച്ചതിനും.

saptavarnangal...
അവര്‍ക്ക് മനസിലാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...
ആമ്മേന്‍.

കിരണ്‍...
മനസില്‍ കുറ്റബോധമെന്നു തോന്നിയാല്‍ പിന്നെ ചെയ്യുന്നത് എന്തും യാന്ത്രികമായിരിക്കുമെന്നാ ലാലേട്ടന്‍ പണ്ട് പറഞ്ഞത്. കിരണിന്‍റെ കുറ്റബോധം എനിക്ക് മനസിലാകും. യാന്ത്രികനാകാനൊന്നും പോകേണ്ട.ക്ഷമിച്ചിരിക്കുന്നു.

നാളെമുതല്‍ ബൂലോകര്‍ പേരു ചുരുക്കി കപ്പേട്ടാ എന്നു വിളിച്ചാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് അറിയിച്ചുകൊള്ളട്ടെ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അന്ന,
ആദ്യമായിട്ടാണ്‌ ഇവിടെ വരുന്നത്...നല്ല പോസ്റ്റുകള്‍..

ഒന്നാം വിമോചനസമരമേ പൊള്ളയായിരുന്നൂ/അനാവിശ്യമായിരുന്നൂ എന്ന് സ്വയം കരുതിപ്പോരുന്ന എനിക്ക് ഇത് തീര്‍ച്ചയായും ഇഷ്ടമായി..

ലോകം കണ്ട ഏറ്റവും നല്ല കമ്യൂണിസ്റ്റ്കാരനായ് ജീസസ് ക്രൈസ്റ്റിന്റെ പുരോഹിതര്‍ക്കെന്തേ ഇങ്ങിനൊക്കെ തോന്നുന്നേ...

കലികാലവൈഭവം..
ഇനിയൊരു വിമോചനസമരവുമായി ഇറങ്ങിയാല്‍ കര്‍ത്താവാണേ ചീറ്റിപ്പോവും..അത് ‘മ്’ ‘ദീ‘ പത്രങ്ങള്‍ ആവുന്നത്ര സപ്പോര്‍ട്ട് ചെയ്താല്‍പ്പോലും..

Unknown said...

താങ്കളുടെ മറുപടി കുറിപ്പ് വായിക്കാന്‍ ഇപ്പോഴാണ് സാധിച്ചത്. എന്താ ചേടത്തി ഞാന്‍ താങ്കളുടെ പോസ്റ്റിനെ അഭിനന്ദിച്ചെഴുതിയത് തെറിയായി തോന്നിയൊ?? എങ്കില്‍ ക്ഷമിക്കുക. ഞാന്‍ തെറി പറഞ്ഞത് സമൂഹത്തിനെയും അതു പോലെ രണ്ടാ വിമോചന സമരത്തിന് ആഹ്വാനം ചെയ്തവരെയുമാണ്. അല്ലാതെ പോസ്റ്റ് എഴുതിയ താങ്കളെ അല്ല.
അന്നാമ്മ ച്ചേടത്തീന്ന് ഞാന്‍ വിളിച്ചത് താങ്കള്‍ക്ക് തെറിയായി തോന്നിയൊ?
എന്നാല്‍ സ്നേഹത്തോടെ തന്നെയാ വിളിച്ചത്.
വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വിഷമമുണ്ട്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അന്ന ഫിലിപ്പ് said...

രാജു ഇരിങ്ങല്‍ ..
ഉദ്ദേശശുദ്ധി ബോധിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയെക്കുറിച്ചൊക്കെ പറഞ്ഞിടത്ത് എന്തോ ഒരു ഇതു തോന്നി. അതുകൊണ്ടാണ് അത്രയും പറഞ്ഞത്.
ചേട്ടത്തി എന്നു വിളിച്ചതില്‍ തെല്ലും പരിഭവമില്ല. അത് ഞങ്ങളു കോട്ടയംകാര്‍ക്കുള്ള സ്ഥാനപ്പേരല്ലേ.
ഈ വിഷയം തല്‍ക്കാലം വിട്ടുകള മാഷേ

Anonymous said...

അന്നക്കൊച്ചേ,
വിമോചന സമരത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു ഞാനോര്‍ത്തത്‌, ഈ ഒന്നാം വിമോചന സമരം സ്പോണ്‍സര്‍ ചെയ്യാന്‍ മനോരമക്കോ ദീപികക്കോ സി ഐ എ പണം കൊടുത്ത കാര്യം ഒരു അംബാസഡര്‍ വിളിച്ചു പറഞ്ഞതു വാര്‍ത്തയാക്കിയപ്പോളാണു രണ്ടാം വിമോചന സമരം ഉണ്ടായതെന്നത്‌ യാദ്‌റുഛികമാണോ? ദേശാഭിമാനിയും കൈരളിയും പറഞ്ഞതു കൊണ്ട്‌ ഇതു അസത്യമായി കരുതി ഈ അല്‍മായക്കുഞ്ഞാടു പ്ലാവിലയും കടിച്ചിരിക്കുകയാണെങ്കിലും ഇടക്ക്‌ ഈ കാര്യം തികട്ടി വരുന്നു! പത്രക്കുഞ്ഞാടുകള്‍ക്കു ഈ ആരോപണത്തില്‍ നിന്നു സ്വയം ഒഴിവാകാനുള്ള ഒരു ഉത്തരവാദിത്വം ഇല്ലേ? ഒന്നുകില്‍ മനോരമ, അല്ലെങ്കില്‍ ദീപിക രണ്ടുമല്ലെങ്കില്‍ പാറ്റ്രിക്‌ മൊയ്നിഹാന്‍ ഇവരില്‍ ഒരാള്‍ കള്ളന്‍.
ഇവിടെ ഒരു ചുക്കും നടക്കില്ല! എങ്കില്‍ പഴേ അക്കൗണ്ട്‌ സി ഐ എ ഇപ്പൊഴും ക്ലോസ്‌ ചെയ്തിട്ടുണ്ടാവുമോ? ആ..വോ!
ഈ. മി. സ്തു.
ബ്ലൊച്ചേട്ടന്‍

അന്ന ഫിലിപ്പ് said...

ഡീക്കന് ഞാന്പറഞ്ഞതൊന്നും പിടികിട്ടിയില്ലെന്നു തോന്നുന്നു. എടവകക്കാരു തരുന്നതൊക്കെ ഇവിടെ പൂശാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഞാന്‍ കൂടുതലു പറയുന്നൂമില്ല.
കന്പ്യൂട്ടറു പഠിച്ചതും പഠിപ്പിച്ചതുമൊക്കെ തെറ്റാന്നു ഞാന്പറഞ്ഞില്ലേ. ഒക്കെ നല്ലതാ. അച്ചമ്മാരായാ കാലത്തിനൊത്ത് സ്വയം പരിഷ്കരിക്കണം. അതിലൊന്നും എതിരഭിപ്രായമില്ല.
നമ്മുടെ കൊച്ചു സമൂഹത്തെ രക്ഷിക്കാന്‍ ഡീക്കനു പറ്റുന്നതു ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ കണ്ണീക്കണ്ടതും കയ്യീക്കിട്ടുന്നതുമൊക്കെ ഇവിടെ പോസ്റ്റുന്പോള്‍ അതെല്ലാം ഡീക്കന്‍റെ അക്കൗണ്ടിലാണെന്ന് മറക്കല്ലേ.
നില മറക്കുന്നത് നല്ലതല്ലെന്നു പറഞ്ഞെന്നേയുള്ളു. ഒരു തരത്തീപ്പറഞ്ഞാന്‍ നമ്മുടെ കൊച്ചു സമൂഹത്തെ കൂടുതല്‍ മാനക്കേടീന്ന് രക്ഷിക്കാന്‍ എന്നാലാവതു ഞാനും ചെയ്യുകയാണെന്നു കൂട്ടിക്കോ.


കിരണ്‍,
പറഞ്ഞത് കറക്ടാണ്. ഞാന്പറഞ്ഞതൊന്നും ഡീക്കന് പിടികിട്ടീട്ടില്ല. അദ്ദേഹം കത്തോലിക്കരെ രക്ഷപ്പെടുത്തിയേ അടങ്ങൂ.

സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് കിരണിന്‍റെ കുറിപ്പുകള്‍ വായിക്കാറുണ്ടാരുന്നു. ബൂലോകത്ത് പലരും പറയുന്നപോലെ ഒരു സി.പി.എം ചൊവയൊണ്ടേലും പലേടത്തും ചൂണ്ടിക്കാട്ടീരിക്കുന്നത് വാസ്തവങ്ങളാണ്

നിങ്ങളെയൊക്കെപ്പോലെ വിശദമായി കാര്യങ്ങള്‍ അവലോകനം ചെയ്യാനുള്ള ഗട്സില്ലെങ്കിലും വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരു ചെയ്യുന്നതെല്ലാം നല്ല പരിഷ്കാരങ്ങളാണെന്ന അഭിപ്രായം ഈയുള്ളവള്‍ക്കില്ല. സാമൂഹ്യ പാഠം പുസ്തകവുമായി ബന്ധപ്പെട്ട് ദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അങ്ങനെ മറ്റു പലതിലും പന്തികേടുണ്ട്.

പക്ഷെ ഡീക്കനെപ്പോലെയുള്ളോരുടെ പടപ്പൊറപ്പാട് കാര്യങ്ങളു കൂടുതലു വഷളാക്കത്തേയൂള്ളു.