Saturday, June 30, 2007

റിമി ടോമിക്ക് ശബ്ദം നഷ്ടപ്പെട്ടു?

മലയാളികളുടെ പ്രത്യേകിച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ഗായികയും അവതാരകയുമായ റിമി ടോമിക്ക് എന്തുപറ്റി?
ഏതാനും നാളുകളായി ഈ പെണ്‍കുട്ടിയെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. ടെലിവിഷന്‍ ചാനലുകളില്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത ചില പരിപാടികളിലൊഴികെ റിമിയുടെ സാന്നിധ്യം ഇപ്പോഴില്ല. സ്റ്റേജ് പരിപാടികളിലും ഈ പാലാക്കാരിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നു.

മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലുടെ മലയാളികളുടെ മനം കവരുകയും തുടര്‍ന്നങ്ങോട്ട് സിനിമയിലും ടെലിവിഷനിലും സ്റ്റേജ് പരിപാടികളിലും സജീവമാവുകയും ചെയ്ത റിമിക്ക് ഇന്ത്യയിലും പുറത്തും പതിനായിരക്കണക്കിന് ആരാധകരാണുള്ളത്. ടെലിവിഷനിലായാലും സ്റ്റേജിലായാലും ആസ്വാദകരെ കയ്യിലെടുക്കുന്ന മാനറിസങ്ങളുമായി കേരളത്തിന്‍റെ ഉഷാ ഉതുപ്പ് എന്ന അപരനാമം സ്വന്തമാക്കിയ ഈ പെണ്‍കുട്ടിക്ക് എന്തുപറ്റി?.

ദിലീപ്, നാദിര്‍ഷാ തുടങ്ങിയവര്‍ക്കൊപ്പം ദേ മാവേലി കൊന്പത്ത് എന്ന ഓണക്കാല മിമിക്രി കസറ്റിനുവേണ്ടി പാട്ടു പാടിയിരുന്ന കാലം മുതല്‍ റിമിയെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഗായികയും അവതാരകയുമെന്ന നിലയില്‍ വളരെ പെട്ടെന്നുള്ള അത്ഭുതപ്പെടുത്താതിരുന്നില്ല.മിമിക്രിക്കാരില്‍നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും കോട്ടയം ശൈലിയിലുള്ള സംഭാഷണ ശൈലിക്ക് സമീപകാലത്ത് ഏറ്റവുമധികം പ്രചാരം നല്‍കിയതിന് റിമിയോട് എനിക്കു ബഹുമാനം തോന്നി.

ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ റിമി അഭിനയിക്കാന്‍ പോകുന്നു എന്നുവരെ കേട്ടിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. റിമിയുടെ അസാന്നിധ്യത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും കേട്ടു. ഈയുള്ളവള്‍ സ്വന്തം നിലയില്‍ ചില അന്വേഷണങ്ങള്‍ നടത്തി.

അമിത ആയാസം മൂലം റിമിയുടെ ശബ്ദത്തിന് തകരാര്‍ സംഭവിച്ചിരിക്കുന്നു(മുന്‍പ് മിന്‍മിനിക്ക് സംഭവിച്ചതുപോലെ)എന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. പക്ഷെ ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൊന്നും വാര്‍ത്ത കണ്ടില്ല. വിവരം അറിഞ്ഞിട്ടും റിമിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അവര്‍ വാര്‍ത്തയാക്കാത്തതാവാം.

ഇതൊക്കെ ശരിയെങ്കില്‍ ശബ്ദം വീണ്ടെടുത്ത് വീണ്ടും സജീവമാകാന്‍ റിമിക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

21 comments:

സാല്‍ജോҐsaljo said...

അന്നമ്മ എന്ന പേര് മാത്രം കണ്ട് കയറിയതാണ്. ഈ പേര് ഇഷ്ടമായതിനാല്‍. (ഇവിടെ ഞരമ്പ് രോഗ പ്രതിരോധ വാരം നടക്കുവാ,, ഞാനാ റ്റൈപ്പല്ല, ഒന്നും വിചാരിക്കല്ലേ പെങ്ങളേ.)

റിമിയെപ്പറ്റി അറിയില്ല.
കൂടുതല്‍ നല്ല ബ്ലോഗ്ഗുകള്‍ പ്രതീക്ഷിക്കുന്നു.

അന്ന ഫിലിപ്പ് said...

അമിത ആയാസം മൂലം റിമിയുടെ ശബ്ദത്തിന് തകരാര്‍ സംഭവിച്ചിരിക്കുന്നു(മുന്‍പ് മിന്‍മിനിക്ക് സംഭവിച്ചതുപോലെ)എന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. പക്ഷെ ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൊന്നും വാര്‍ത്ത കണ്ടില്ല. വിവരം അറിഞ്ഞിട്ടും റിമിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അവര്‍ വാര്‍ത്തയാക്കാത്തതാവാം.

ഇടിവാള്‍ said...

ഹഹ! സാല്‍ജോ..
ദേ ഞാരമ്പു കമ്പനിക്ക് ഞാനും വരാം

റിമി ടോമിയുടെ തിരോധാനം ..ശരിയാണു.. ഇതു വായിച്ചപ്പോള്‍ എനിക്കും തോന്നുന്നു...

ഇനി വല്ല ഗള്‍ഫ്/അമേരിക്ക പര്യടനത്തിലൊന്നും അല്ലല്ലോ അല്ലേ..

ബെര്‍ളി പണ്ടൊരു കഥയെഴുതിയിരുന്നു.. റിമിടോമ്മിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്നോ മറ്റോ ;)

ഇനി അതു വല്ലോം ? ;) ചുമ്മാ...

അഞ്ചല്‍ക്കാരന്‍ said...

റിമി തിരിച്ചു വരട്ടേയെന്ന് പ്രാര്‍ത്ഥിക്കാം. ബൂലോകത്തെ മല്പിടുത്തങ്ങളിലേക്ക് സ്വാഗതം.
മറ്റു പറയത്തക്ക ഗുണമൊന്നുമില്ലങ്കില്‍ വേഡ് വേരി ഒഴിവാക്കിയാല്‍ കമന്റാനെന്തെളുപ്പം.
തടി കേടാകേണ്ടങ്കില്‍ അനോനി ഓപ്ഷനും ഒഴിവാക്കാം. അനുഭവമാണേ ഏറ്റവും വലിയ ഗുരു. അല്ലെങ്കില്‍ “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യമോ അവസാനമോ എപ്പോഴൊക്കെയോ കയ്ക്കയോ മധുരിക്കയോ പുളിക്കയോ ഒക്കെ ചെയ്യും.”

Anonymous said...

ദേ അന്നക്കൊച്ചമ്മേ, ഞങ്ങടെ റീമിക്കൊച്ചിനെപ്പറ്റി ചുമ്മാ പോക്രിത്തരം പറയുവാണോ ? നടക്കുകേല...

അവളോട് കുറച്ചുകാലം ചുമ്മാ വോയ് സ് റെസ്റ്റ് എടുക്കാന്‍ ഞങ്ങള് പാലാക്കാര് പറഞ്ഞിട്ട് വീട്ടിലിരിക്കുന്നതാ..

കോട്ടയംകാര് പാലാക്കാര്‍ക്കെതിരെ ആരോപണം ഉന്നയിക്കരുത്... മീനച്ചിലാറ് ഞങ്ങള് പാലായില്‍ തടയും.. അന്നമ്മ വെള്ളം കുടിക്കുകേല.. ആഹ !!

SUNISH THOMAS said...

അന്നമ്മ കേട്ടതൊക്കെ ശരിയാണ്. വോയ്സ് റെസ്റ്റിലാണ്. ആയിട്ടു രണ്ടുമൂന്നു മാസമായി. മിന്‍മിനിയുടേതിനു സമാനമായ അതിഭീകര സംഭവമൊന്നുമല്ല. അത്രയ്ക്കു വല്യ പ്രശ്നമൊന്നുമില്ല. വാര്‍ത്തയാക്കേണ്ട എന്ന് എല്ലാ പത്രക്കാരും ചേര്‍ന്ന് തീരുമാനിച്ചതായിരിക്കും..!

സാല്‍ജോҐsaljo said...

മുകളില്‍ രണ്ടു പത്രക്കാര്‍ പറഞ്ഞിരിക്കുന്നേ കണ്ടില്ലേ? സുനീഷിന്റെ പറച്ചിലുകേട്ടാ തോന്നും സുനീഷിനോടു പ്രത്യേകം ആരോടും പറയരുത് എന്ന് ചട്ടം കെട്ടിയുണ്ടെന്ന്! ഉവ്വേ.... ചെല്ല് ചെല്ല്... ഫുട്ബോളുകളിയെക്കുറിച്ച് എഴുത്...

:: niKk | നിക്ക് :: said...

റിമി ഇപ്പോള്‍ ഫ്ലാറ്റിന്റെ ആഡില്‍ ഉണ്ടല്ലോ :)

സാല്‍ജോ ലോല്‍ :D

ബീരാന്‍ കുട്ടി said...

വാര്‍ത്തയാക്കേണ്ട എന്ന് എല്ലാ പത്രക്കാരും ചേര്‍ന്ന് തിരുമാനിച്ചാല്‍ വാര്‍ത്തയുണ്ടാവില്ല, അല്ലെ, എന്റെ ദൈവമേ.

ഇതാണ്‌ സത്യം, ഇത്‌ തനെ സത്യം.

ഉറുമ്പ്‌ /ANT said...

കലികാലം....................വാര്‍ത്ത, വായനക്കാരന്‍ കാശുകൊടുത്തു വാങുന്നത്താണു.
വാര്‍ത്തയാക്കേണ്ട എന്ന് എല്ലാ പത്രക്കാരും ചേര്‍ന്ന് തിരുമാനിച്ചാല്‍ വാര്‍ത്തയുണ്ടാവില്ല........
അപ്പീ.... വേണൊങ്കി വായിച്ചാ മതി കേട്ടാടെയ്......................

അന്ന ഫിലിപ്പ് said...

അപ്പം അങ്ങനെയാണ് കാര്യങ്ങള്.

റിമിയെപ്പോലെ ഒരു ഗായികക്ക് ശബ്ദം നഷ്ടപ്പെടുന്നത് ഒരു വലിയ വാര്‍ത്ത തന്നെയാണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ ഉള്ള നിലക്ക്. മിന്‍മിനിക്ക് ശബ്ദം നഷ്ടമായതും അല്‍പ്പാല്‍പ്പമായി മെച്ചപ്പെട്ടുവന്നതുമൊക്കെ പത്രങ്ങള്‍ ആഘോഷിച്ചിരുന്നു.

എന്തായാലും ഇക്കാര്യം വാര്‍ത്തയാക്കി റിമിയെ ദ്രോഹിക്കേണ്ടെന്ന് തീരുമാനിച്ചതാണെങ്കില്‍ പത്രങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

സാല്‍ജോ...ഞരന്പ് പേടിയൊന്നും തല്‍ക്കാലം ഇല്ല
കൂടുതല്‍ നല്ല ചില കുറിപ്പുകള്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്.

ഇടിവാള്‍...തുടര്‍ന്നുള്ള കമന്‍റുകള്‍ വായിച്ചപ്പോള്‍ റിമിയെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്ന് മനസിലായില്ലേ...

അഞ്ചല്‍കാരന്‍.. പ്രാര്‍ത്ഥനയില്‍ ഞാനും പങ്കുചേരുന്നു. നിര്‍ദേശങ്ങള്‍ക്ക് നന്ദി. വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്.

ബെര്‍ളി...റിമി നിങ്ങളു പാലാക്കാരുടെ സ്വകാര്യ സ്വത്തായിരിക്കും. എന്നാലും ലോകത്തിന്‍റെ മുക്കിലും മൂലയിലുമുള്ള ഫാന്‍സ് റിമിയുടെ തിരോധാനത്തില്‍ ആശങ്കയിലാണ്. മീനച്ചിലാറ് പാലായില്‍ തടഞ്ഞാല്‍ ഞങ്ങള് ചങ്ങനാശേരീന്ന് വെള്ളം കൊണ്ടുവരും.

സുനീഷ്...അറിയിപ്പിന് നന്ദി. റെസ്റ്റ് എത്രകാലംകൂടി വേണ്ടിവരും?.

നിക്ക്... എസ്.ആര്‍.കെയുടെ ഫ്ലാറ്റിന്‍റെ പരസ്യം നേരത്തേ ഷൂട്ട് ചെയ്തതാകും.

ബീരാന്‍കുട്ടി...ഇക്കാര്യത്തില്‍ നമുക്ക് പത്രക്കാരുടെ നിലപാടിനെ അംഗീകരിക്കാതെ വയ്യ.

മലയാളത്തില്‍ ടൈപ്പ് ചെയ്ത് വലിയ പരിചയമില്ല. പിന്നെ വരമൊഴിയിലുള്ള ടൈപ്പിംഗ് അത്ര എളുപ്പവുമല്ല. ഈ പണി തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു മണിക്കൂറോളമായി. കയ്യും കഴുത്തുമൊക്കെ വേദനച്ചു തുടങ്ങിരിക്കുന്നു.ഇത്രയും അടിച്ചപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ വലിയ കുറിപ്പുകള്‍ എങ്ങനെ എഴുതും.. ആ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

അന്നമ്മോ, ദേ പാലാക്കാരെ പറഞ്ഞപ്പോള്‍ ബെര്‍ലി കലിച്ചു. അപ്പോള്‍ ഈ പത്രക്കാരെല്ലാരും കൂടി ചേര്‍ന്നാണാല്ലിയോ റിമിയുടെ വാര്‍ത്ത അമ്‌ക്കി പാലാക്കാരിയുടെ ഭാവി ശോഭനമാക്കാന്‍ ശ്രമിച്ചത്? ഇതിനായിരിക്കും അപ്പോള്‍ മാധ്യമ സിന്ഡിക്കേറ്റ് എന്നു പറയുന്നത് അല്ലേ?
പിന്നെ "അമിത ആയാസം മൂലം റിമിയുടെ ശബ്ദത്തിന് തകരാര്‍ സംഭവിച്ചിരിക്കുന്നു(മുന്‍പ് മിന്‍മിനിക്ക് സംഭവിച്ചതുപോലെ)" ഇപ്പറഞ്ഞത് നേരാ! റിമിക്ക് ആയാസം അല്പം കൂടുതലായിരുന്നു, പാടുകമാത്രമല്ലായിരുന്നല്ലോ പണി. കുറേക്കൂടി നല്ല വിഷയങ്ങള്‍ തിരഞ്ഞെടുക്കൂ.

Anonymous said...

ചങ്ങനാശേരീന്ന് അന്നമ്മ വെള്ളം കൊണ്ടു വരും അല്ലേ ?

മിടുക്കന്‍ said...

ബെര്‍ളിക്കെന്നാ ഡവുട്ടുണ്ടൊ...?

Harold said...

നിങ്ങളൊക്കെ ഇങ്ങനെ കമന്റി കമന്റി , അതിനൊക്കെ മറുപടി ഇട്ടു ഇട്ടു അമിത ആയാസം മൂലം അന്നമ്മയുടെ പിടലിക്കു തകരാറ് ഉണ്ടാക്കരുതേ...കയ്യും കഴുത്തുമൊക്കെ ഇപ്പോഴേ വേദനിച്ചു തുടങ്ങിരിക്കുന്നു.
:):)

SUNISH THOMAS said...

ഈ ഹാരോള്‍ഡ് ഇപ്പോള്‍ മലയാളത്തില്‍ അടിച്ചു തുടങ്ങിയോ? ഹാരോള്‍ഡേ.....?!!!

അന്ന ഫിലിപ്പ് said...

ഷാനവാസ്‌ ഇലിപ്പക്കുളം ....
ഇത് നല്ലകാര്യത്തിനുള്ള സിന്‍ഡിക്കേറ്റല്ലിയോ. കുഴപ്പമില്ല. വിഷയം മോശമായെങ്കില്‍ ക്ഷമിക്കുക. തുടക്കമല്ലേ. കനപ്പെട്ട കാര്യങ്ങളോക്കെ പഠിച്ചു വരുന്നതേയൂള്ളൂ.

ബെര്‍ളി...
എന്തേ, ചങ്ങനാശേരീന്ന് വെള്ളം കൊണ്ടുവന്നാ എന്നാ കൊഴപ്പം?

മിടുക്കോ..
പറഞ്ഞുകൊടുക്ക്. പിന്നെ ഒരു കാര്യം പറഞ്ഞാല്‍ അഹങ്കരിക്കരുത്, എന്നെ ചിരിപ്പിച്ച ഒരു പേരാണ് മിടുക്കന്‍ എന്നത്.

Harold ...

സിരീയസായിട്ടു പറഞ്ഞതാണോ..എന്നെ ആക്കിയതാണോ?


സുനീഷ്...
ഹാരോള്‍ഡിന് മലയാളം അറിയത്തില്ലാരുന്നോ?


പിന്നെ ബൂലോകത്തുള്ള എല്ലാവരോടുമായി ഒരു അഭ്യര്‍ത്ഥന.
പ്രൊഫൈലില്‍ സുഹൃത്തുക്കളുടെ ബ്ലോഗുകളുടെ ലിങ്ക് കൊടുക്കുന്നത് എങ്ങനെ, ബ്ലോഗിന്‍റെ കെട്ടും മട്ടും ആകര്‍ഷകമാക്കുന്നത്(ചിത്രങ്ങളുംമറ്റുമൊക്കെ വച്ച് ഡിസൈന്‍ ചെയ്യുന്നത്, സന്ദര്‍ശിച്ചവരുടെ എണ്ണവും പകര്‍പ്പവകാശവും മറ്റും മലയാളത്തില്‍ കൊടുക്കുന്നത് ഇത്യാദി) എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ എവിടെ കിട്ടും എന്ന് ഒന്ന് അറിയിച്ചാല്‍ ഉപകാരം.

വിന്‍സ് said...

sheriyaano thettaano ennariyilla.

Pakshe.... TOMIN THACHANKERI enna pakka fraud rimy tomy ye thante studio il ittu rape cheythennum, athinte moodi vakkalukalil onnanu rimy tomy yudey ozhivaakal ennum keettittundu. ethra mathram sathyam undennullathu diavathinum rimy tomy kkum thachankerikkum ariyaam.

അന്ന ഫിലിപ്പ് said...
This comment has been removed by the author.
അന്ന ഫിലിപ്പ് said...

പ്രിയ ബൂലോകരെ..
ഞാന്‍ ഇവിടെ ഹരിശ്രീ കുറിച്ചപ്പോള്‍തന്നെ അനോനിനകളെക്കുറിച്ചും മറ്റു പലരെക്കുറിച്ചും അഭ്യുദയകാംക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അത് കാര്യമാക്കാതിരുന്നതിന്‍റെ ഫലം വൈകാതെ കിട്ടുകയും ചെയ്തു.

ഇപ്പോള്‍ വിന്‍സ് എന്ന അനോനി അല്ലാത്ത ഒരാളുടെ കമന്‍റ് ഈ പോസ്റ്റില്‍ കാണാം. ഇതേക്കുറിച്ച് ഒരു പെണ്ണെന്ന നിലിയില്‍ ഞാന്‍ ഒന്നും പറയുന്നില്ല. വേറൊരു പോസ്റ്റാക്കി ഇതിന് പ്രചാരണം കൊടുക്കാനും ഉദ്ദേശിക്കുന്നില്ല. ബൂലോകര്‍ വിധിയെഴുതുക.

മിടുക്കന്‍ said...

എന്റെ പേരു കേട്ട് ചിരിച്ചെന്നൊ..?
കലികാലം അല്ലാതെന്തൊന്ന്..?