ഒള്ളതു പറഞ്ഞാ ഇന്നു രാവിലെ പത്രം വായിച്ചപ്പം തോന്നിയതാ ഒരു പോസ്റ്റിടണമെന്ന്. പക്ഷെ, അടുക്കളയിലെ യുദ്ധം കഴിഞ്ഞ് ഇപ്പം അതായത് രാത്രി പത്തരയ്ക്കാണ് ഒന്ന് ഇരിക്കാന്‍ നേരം കിട്ടിയത്.
സംഗതി വേറെ ഒന്നുമല്ല, മലയാള മനോരമ പത്രത്തില്‍ ഒന്നാം പേജില്‍ ആദ്യത്തെ കോളത്തില്‍ പത്രംവക ഒരു പരസ്യം. 'ഹാപ്പി ബര്‍ത്ത്ഡേ ബിഗ്ബി- ബച്ചന് പ്രണയലേഖനങ്ങള്‍ അയക്കാം' മനോരമക്കാരുടെ മനോനില തെറ്റിയോ എന്നാണ് ആദ്യം ചിന്തിച്ചത്.
ബച്ചന്‍റെ അറുപത്തിയേഴാം ജന്മദിനമായിരുന്നു ഇന്നലെ. അതായത് കഥാനായകന്‍ എഴുപതിന്‍റെ അയലത്തെത്തിയിരിക്കുന്നു. പ്രായവും കാലവും നോക്കാതെ താരങ്ങളെ പ്രണയിക്കുന്ന ഒരുപാടു പേരൊണ്ട്. സ്ലോട്ടര്‍ പരുവമായിട്ടും(സപ്തതി പരുമായ റബര്‍ മരങ്ങള്‍ക്കാണ് സാധാരണ ഈ വിശേഷണം ഉപയോഗിക്കുന്നത്) ദേവാനന്ദിനെ ഒരുപാട് പെണ്ണുങ്ങള് പ്രേമിക്കുന്നു. എന്തിന് ദേവാനന്ദിനെക്കുറിച്ച് പറയണം? നമ്മുടെ മമ്മുക്കേടെ സ്ഥിതിയെന്താ? അന്പത്താറു വയസ്സു കഴിഞ്ഞെങ്കിലും ആരാധകര്‍ക്കോ പ്രേമിക്കുന്ന പെണ്ണുങ്ങക്കോ വല്ല പഞ്ഞോമൊണ്ടോ?
താരാരാധനേം പ്രേമത്തേമൊന്നും ഞാങ്കുറ്റപ്പെടുത്തുന്നില്ല. അതൊക്കെ ഓരോരുത്തരുടെ സൗന്ദര്യബോധോം സൗകര്യോമൊക്കെയായിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ, കേരളത്തിന്‍റെ കാവല്‍മാലാഖയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന അധര്‍മത്തില്‍നിന്നും മൂല്യച്യുതികളില്‍നിന്നും ജനങ്ങളെ കാത്തു പരിപാലിക്കുന്ന മനോരമ സിനിമാനടനല്ലെങ്കില്‍ വെറും കെളവന്‍, മൂപ്പില്‍സ് ഗണത്തില്‍ മാത്രം പെടുത്താവുന്ന ബച്ചന് പ്രണയലേഖനം അയക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിന് എന്ത് ന്യായീകരണമാണാവോ പറയുക?
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിസിനസ് ഊര്‍ജിതമാക്കി നിലനിര്‍ത്താന്‍ ഒക്കെ ലക്ഷ്യമിട്ടുള്ള പലവിധ തരികിടകളില്‍ ഒന്ന്‍, അല്ലേ? എന്നാലും ഇത് ഇത്തരി കടന്നുപോയി.
പക്ഷെ ആരാധന മൂത്ത് വട്ടായ കുറെപ്പേര്‍ പ്രണയലേഖനം അയക്കാനും തിക്കിത്തിരക്കുന്നുണ്ട്.
Wall of my heart is decorated with your pictures. The only sentence is to write. I love you
എന്നാണ് കുവൈത്തില്‍നിന്ന് ഒരു മറിയാമ്മ തോമസ് തട്ടിവിട്ടിരിക്കുന്നത്. മറിയാമ്മ ഒറിജിനലാണെങ്കില്‍ പേരിലെ തോമസ് ഭര്‍ത്താവായാലും അപ്പനായാലും ആ ആത്മാവിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനമായ നവംബര്‍ പതിനാലിനും ഇതുപോലെ എന്തെങ്കിലും വലിയ ഇടനിലപ്പരിപാടി മനോരമ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

3 comments:
പക്ഷെ, കേരളത്തിന്‍റെ കാവല്‍മാലാഖയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന അധര്‍മത്തില്‍നിന്നും മൂല്യച്യുതികളില്‍നിന്നും ജനങ്ങളെ കാത്തു പരിപാലിക്കുന്ന മനോരമ സിനിമാനടനല്ലെങ്കില്‍ വെറും കെളവന്‍, മൂപ്പില്‍സ് ഗണത്തില്‍ മാത്രം പെടുത്താവുന്ന ബച്ചന് പ്രണയലേഖനം അയക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിന് എന്ത് ന്യായീകരണമാണാവോ പറയുക?
അന്ന,
നീണ്ട ഇടവേളക്കു ശേഷം വന്ന ഈ പോസ്റ്റ് നന്നായി.
“ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം..”
അത്ര തന്നെ!
നന്ദി..ആശംസകൾ...
മാന്യമായി മാമാപ്പണി ചെയ്ത് പെഴക്കുന്ന പാവം മനൊരമയെ തള്ളിപ്പറഞ്ഞാല്‍ പള്ളി പോലും സഹിക്കില്ലാട്ടോ അന്ന ഫിലിപ്പേ :)
Post a Comment