Tuesday, May 27, 2008

കത്തോലിക്കര്‍ക്ക് ഒരു സുവിശേഷം

(സുവിശേഷം എന്നാല്‍ നല്ല വിശേഷം. ആദ്യവായിട്ടാ ഒരു വാര്‍ത്തേല്‌ കൈവെക്കുന്നേ. ഇതിന്‌ ഉത്തരവാദി ഞാനല്ല, വത്തിക്കാനാണു കേട്ടോ.വത്തിക്കാന്‍ നേരിട്ട്‌ തന്നതാണോന്നു ചോദിച്ചാല്‍ അല്ല. നെറ്റീന്ന്‌ പൊക്കി എനിക്കു പറ്റുന്ന പോലെ മലയാളത്തിലാക്കിയതാ. ഞാനുള്‍പ്പെടെ ബൂലോകത്തെ `ബൂ'രിഭാഗം പേരും കത്തോലിക്കാ വിരോധികളാന്നല്ലെ പരാതി. അതങ്ങ്‌ തീര്‍ന്നോട്ടെന്നു കരുതി. ബൂലോകത്തെ നല്ല കത്തോലിക്കര്‍ക്ക്‌ ഈ സുവിശേഷം നഷ്ടപ്പെടരുതല്ലോ)

കത്തോലിക്കരുടെ എണ്ണത്തില്‍ മാറ്റമില്ല

വത്തിക്കാന്‍: യൂറോപ്പില്‍ കാര്യമായി കൂടിയില്ലേലും ഏഷ്യേലും ആഫ്രിക്കേലും കത്തോലിക്കാ സമൂഹം ശക്തമായി വളരുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച 2000 - 2006 കാലത്തെ കണക്കിലാണ്‌ ഇതു പറയുന്നത്‌. ആഗോള ജനസംഖ്യയില്‍ 17.3 ശതമാനം വരുന്ന കത്തോലിക്കരുടെ പ്രാതിനിധ്യത്തില്‍ ഈ കാലയളവില്‍ മാറ്റം വന്നില്ലെന്നും സഭേടെ പുതിയ സ്ഥിതിവിവര പുസ്‌തകം വ്യക്തമാക്കുന്നു.

ലോകത്തിലെ കത്തോലിക്കരില്‍ 25 ശതമാനവും യൂറോപ്പിലാണെങ്കിലും അവിടെ എണ്ണം ആറു വര്‍ഷത്തിനിടെ ഒരു ശതമാനമേ കൂടിയുള്ളൂ. പക്ഷെ ലോകത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലും നന്നായി കൂടി.അമേരിക്കകളിലും ഓഷ്യാന മേഖലേലും യഥാക്രമം 8.4 ശതമാനോം 7.6 ശതമാനോമാണ്‌ കൂടിയത്‌.

ഏഷ്യയില്‍ വളര്‍ച്ചാ നിരക്ക്‌ പഴേപോലെ തുടര്‍ന്നപ്പോള്‍ ആഫ്രിക്കേല്‌ 2000ലെ 130 ദശലക്ഷം 2006ല്‍ 158.3 ദശലക്ഷമായി ഉയര്‍ന്നു.ലോകത്തെല്ലാടത്തും കൂടി മെത്രാന്‍മാരുടെ എണ്ണം ഈ കാലത്ത്‌ 4541ല്‍നിന്ന്‌ 4898മായെങ്കിലും അച്ചമ്മാരുടെ എണ്ണം 0.51 ശതമാനമേ കൂടിയുള്ളു. 405178 ല്‍നിന്നും 407262 ലെത്തി.

എന്നാല്‍ വൈദികാര്‍ഥികളുടെ എണ്ണം ഏഷ്യേലും ആഫ്രിക്കേലും യഥാക്രമം 23.24ശതമാനവും 17.71 ശതമാനോം വര്‍ധിച്ചു. യൂറോപ്പിലും ഓഷ്യാനേലും യഥാക്രമം 5.75 ശതമാനോം 4.37 ശതമാനോം കുറഞ്ഞു.

രൂപതാ വൈദികരുടെ എണ്ണം 2000ലെ 265,781 ല്‍നിന്ന്‌ 271,091 ആയി ഉയര്‍ന്നു. മറ്റു വൈദികരുടെ എണ്ണം 2.31 ശതമാനം കുറഞ്ഞു.

3 comments:

അന്ന ഫിലിപ്പ് said...

ആഗോള ജനസംഖ്യയില്‍ 17.3 ശതമാനം വരുന്ന കത്തോലിക്കരുടെ പ്രാതിനിധ്യത്തില്‍ ഈ കാലയളവില്‍ മാറ്റം വന്നില്ലെന്നും സഭേടെ പുതിയ സ്ഥിതിവിവര പുസ്‌തകം വ്യക്തമാക്കുന്നു.

കൂപന്‍ said...

ജനസംഖ്യയില്‍ വന്‍മുന്നേറ്റം നടക്കുന്പോളും
ക്തതോലിക്കരുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നത്
വളരെ നല്ലകാര്യമെന്ന് ഒരു കത്തോലിക്കനായ(വീട്ടുകാര്‍ പറയുന്നു)
എനിക്കും പറയാനാകും. കേരഴത്തില്‍ എന്താണ് ഇവര്‍ കാണിക്കുന്നത്
ധനമോഹം മൂലാം എന്തും ആകാമെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്

കൂപന്‍

കൂപന്‍ said...

ജനസംഖ്യയില്‍ വന്‍മുന്നേറ്റം നടക്കുന്പോളും
ക്തതോലിക്കരുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നത്
വളരെ നല്ലകാര്യമെന്ന് ഒരു കത്തോലിക്കനായ(വീട്ടുകാര്‍ പറയുന്നു)
എനിക്കും പറയാനാകും. കേരഴത്തില്‍ എന്താണ് ഇവര്‍ കാണിക്കുന്നത്
ധനമോഹം മൂലാം എന്തും ആകാമെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്

കൂപന്‍