Tuesday, April 8, 2008

നന്നാവൂല്ല..ഈ സിനിമാ അവാര്‍ഡ്‌

ജാനു ബറുവയല്ല, അതിനേക്കാള്‍ വലിയ കടുവ വന്നാലും കേരളത്തിലെ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം കണക്കാ.

അഖില ലോക ഫാന്‍സി ഡ്രസ്‌ മത്സരമായിരുന്ന പരദേശിയിലെ യന്ത്ര മനുഷ്യരെ അണിയിച്ചൊരുക്കിയ പട്ടണം റഷീദിനെ മികച്ച മേക്കപ്‌ മാനായി തെരഞ്ഞെടുത്തതുതന്ന ഇതിന്‌ ഉദാഹരണം.

നല്ല കഥക്ക്‌ അവാര്‍ഡ്‌ കൊടുത്തത്‌ പോട്ടേന്നു വെക്കാം. കഥ നല്ലതായിരുന്നിരിക്കാം. അത്‌ ഷൂട്ടു ചെയ്‌തു കൂട്ടിയിരിക്കുന്നതു കണ്ടാ മിനിമം പത്തു സിനിമാ കണ്ടിട്ടൊള്ളോര്‌ പൊറുക്കുകേല.ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.

13 comments:

അന്ന ഫിലിപ്പ് said...

ജാനു ബറുവയല്ല, അതിനേക്കാള്‍ വലിയ കടുവ വന്നാലും കേരളത്തിലെ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം കണക്കാ.

ഗുപ്തന്‍ said...

അഖില ലോക ഫാന്‍സി ഡ്രസ്‌ മത്സരമായിരുന്ന പരദേശിയിലെ യന്ത്ര മനുഷ്യരെ ...


ആരെങ്കിലും ഒക്കെ സത്യം പറയുന്നത് നല്ലതാണ് :)

Kaithamullu said...

- ആര്‍ക്കൊക്കെ കൊടുക്കണം ന്നാ അന്നാമ്മേടെ അതിപ്രായം?
(അതൂടി പറ കൊച്ചേ!)

Rajin Kumar said...

വര്ഷങ്ങള്ക്ക് മുന്പ് മമ്മൂട്ടി, പൊന്തന്മാടയലിട്ട മേക്കപ്പും, അതിന്റെ അവാര്ഡും ഫാന്സി ഡ്രസിനു തന്നെയാണെന്നു അഭിപ്രായം ഉണ്ടോ

അന്ന ഫിലിപ്പ് said...

ഗുപ്‌തന്‍,
ഒള്ളതു പറഞ്ഞാ കൈമുള്ളിനെയും വായാടി മലയാളിയെയും പോലുള്ളോര്‍ക്ക്‌ തുള്ളലു വരും. ഞാനെന്നാ ചെയ്യാനാ.'

ഇനിയിപ്പം ഈയുള്ളവളൊരു നസ്രാണിയായതുകൊണ്ടാണ്‌ പരദേശിയെക്കുറിച്ച്‌ ഇങ്ങനെയൊക്കെ പറയുന്നതെന്ന്‌ ആദ്യം ആരോപിക്കുന്നത്‌ ആരായിരിക്കുമെന്നേ അറിയാനൊള്ളൂ.

സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഞങ്ങള്‌ അവതരിപ്പിച്ചിരുന്ന ബൈബിള്‍ നാടകങ്ങളിലെ മേക്കപ്പാണ്‌ പരദേശി കണ്ടപ്പം ഓര്‍മവന്നത്‌.
ആ കോലം ഒപ്പിക്കാന്‍ ലാലേട്ടന്‍ സഹിച്ച കഷ്ടപ്പാടുകളുടെ വിവരണം കേട്ടപ്പോള്‍ ഞങ്ങളെ നാടകത്തിന്‌ ഒരുക്കീരുന്ന സിസ്‌റ്റര്‍ റോസിലീനെ ഓര്‍മ വന്നു.

ഇക്കണക്കിന്‌ റോസിലിയാമ്മയെങ്ങാനും സിനിമേല്‍ മേക്കപ്പിനു പോയിരുന്നെങ്കി ഓസ്‌കാറു കിട്ടുമാരുന്നെന്ന്‌ തോന്നിപ്പോകുന്നു.
ഇനി പട്ടണം റഷീദിന്‌ ഹോളിവുഡിലേക്കു വിളിവരുന്നത്‌ എപ്പഴാന്നു നോക്കിയാ മതി

Unknown said...

അഖില ലോക ഫാന്‍സി ഡ്രസ്‌ മത്സര. പരദേശിയെക്കുറിച്ചു അങ്ങ്നെയൊരു പ്രയോഗം വേണോ വലിയകത്ത് മൂസ്സ് എന്ന ലാലേട്ട്ന്റെ കഥാപാത്രം ചരിത്രത്തിലേക്കുള്ള പ്രയാണമാണു
ലാലേട്ടനു പകരം വയക്കാന്‍ മലയാളത്തില്‍ ഒരു ലാലേട്ടന്‍ മാത്രമെയുള്ളു അന്ന

Unknown said...

വായാടി പറഞ്ഞതു തന്നെ ഞാനും പറയുന്നു
mohanlalfilm.blogspot.com

Kaithamullu said...

സോറി, ബ്ലോഗിന്റെ പേര് നോക്കാതെ കമന്റിയതിന്!

തണല്‍ said...

അന്നമ്മോ...
കിടുവായിട്ടുണ്ട്..
സത്യം എപ്പോഴും കയ്ക്കുക തന്നെ ചെയ്യും.

Rajin Kumar said...

അവാര്ഡ് നഷ്ടപ്പെട്ട ചിലരുടെ കമന്റ് കണ്ടപ്പോള് ചിലതുകൂടി പറയണമെന്ന് തോന്നി.
ശ്രീനിവാസന് സ്വയം ഒരു വലിയനടനായിട്ടാണ് കരുതിയിരിക്കുന്നത് എന്നു തോന്നി. സ്വയം വിമര്ശനത്തിലൂന്നിയുള്ള ചില നമ്പറുകള് ഒഴിച്ചാല് ഒരു ശരാശരി നടന് മാത്രമാണ് അദ്ദേഹം. ഡിഗ്രിക്കാരന് പത്താം ക്ലാസുകാരന് മാര്ക്കിട്ട പോലയാണ്, അവാര്ഡ് പ്രഖ്യാപനം എന്ന അദ്ദേഹത്തിന്റെ കമന്റ് കണ്ടപ്പോള് പഴയ നാടോടിക്കാറ്റിലേയും മറ്റും ഡയലോഗുകളാണ് ഓര്മ്മ വന്നത്. . പാര്ട്ടി ചാനല് സംഘാടകന് കൂടിയായ കെ.ടി. കുഞ്ഞുമുഹമ്മദിന് കിട്ടിയത് പോരാ എന്ന നിലപാടാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു അവാര്ഡും ഇതുവരെ നല്കിയിട്ടില്ല.

അന്ന ഫിലിപ്പ് said...

അനുപേ,
ഇതുതന്നെയാ പ്രശ്നം. ഈ ആരാധന.
ലാലേട്ടന് എന്നല്ല ഈ ലോകത്തില്‍ ആര്‍ക്കും പകരക്കാരില്ല ചങ്ങാതി. ആരും ആര്‍ക്കും പകരമാവില്ല. പിന്നെ ഈ ലാലേട്ടനെക്കുറിച്ചു മാത്രം ഇത് എടുത്തു പറയുന്നത് ആരാധയല്ലാതെ മറ്റെന്തോന്നാ.
വലിയകത്ത് മൂസ എന്ന കഥാപാത്രത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമില്ല. പക്ഷെ സിനിമേല് കണ്ടപ്പം ശരിക്കും ഫാന്‍സി ഡ്രസു പോലെ തോന്നിച്ചു.

കൈതമുള്ളേ,
ക്ഷമീര്.

തണലോ, അല്ല തണലേ,
ഇവിടെ ചിലര കയ്ച്ചാലും കയ്ച്ചെന്നു പറയുകേല,
എന്നാ ചെയ്യാനാ.

വായാടി മലയാളി,
നമ്മള്‍ പ്രേക്ഷകര്‍ക്ക് അങ്ങനെ തന്നെ വരണം.
നമ്മളെല്ലാം കൂടിയല്ലെ ഈ ശ്രിവാസനെ ഒരു സംഭവമാക്കി മാറ്റിയത്. ജാക്ക് നിക്കോള്‍സണും ആന്‍്‍റണി ഹോപ്കിന്‍സുമൊക്കെ ശ്രീനിവാസന്‍ ചേട്ടന്‍റെ മുന്പില്‍ ആരാ?
ഇനി പുള്ളിക്കെന്നാ ഓസ്കാറു കിട്ടുന്നതെന്ന് നോക്കിയാ മതി.

കുട്ടന്‍ said...

കുറെ നളായി പറഞ്ഞു കേള്‍ക്കുന്ന ഒരു പദമാണു നല്ല സിനിമ.യധാര്‍തത്തില്‍ എന്താണൂ നല്ല സിനിമ

അന്ന ഫിലിപ്പ് said...

Dhaneesh K.P,

നല്ല സിനിമ എന്ന് ‍ഞാന്പറഞ്ഞിട്ടില്ല.
പിന്നെ നല്ല സിനിമ എന്താന്നു ചോദിച്ചാ ഓരോ സംവിധായകനും നിര്‍മാതാവിനും അവര്‍ ചെയ്യുന്നതെല്ലാം നല്ല സിനിമകളാണ്. ചെലപ്പോഴൊക്കെ നടീനടന്‍മാരും തങ്ങള്‍ അഭിനയിച്ച പടം ഒരു നല്ല സിനിമയാണെന്ന് പറയുന്നതു കേള്‍ക്കാം.(എപ്പഴും അവര് ഇതു പറയില്ല. 60 ശതമാനം പടങ്ങളും ചവറാന്ന് അറിഞ്ഞോണ്ട് കാശിനുവ േണ്ടി മാത്രമാ അവര് അഭിനയിക്കുന്നെ)

മലയാള സിനിമയില്‍ എല്ലാവരും ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള ഉപയോഗിക്കുന്ന വാക്ക് ഏതെന്നറിയില്ലേ? -വ്യസ്തസ്തം-
ടെലിവിഷന്‍ ചാനലുകളിലെ സിനിമാപ്പരിപാടികളില്‍ ഈ വാക്കു കേട്ട് മടുത്തു. എന്നാലും ഇക്കൂട്ടര് നിര്‍ത്തുമോ അതൂല്ല.

പിന്നെ ഓരോരുത്തരും അവരുടെ ഇഷ്ടമനുസരിച്ചാണ് നല്ല സിനമ, ചീത്ത സിനിമ എന്നൊക്കെ തീരുമാനിക്കുന്നത്.

ചെലര്‍ക്ക് രായമാണിക്യമാരിക്കും നല്ല സിനിമ. മറ്റു ചെലര്‍ക്ക് അഗ്രഹാരത്തില്‍ കഴുതൈ, വേറെ ചെലര്‍ക്ക് മതിലുകള്‍, പിന്നെ ചെലര്‍ക്ക് ഫോര്‍ ദ പീപ്പിള്‍... അങ്ങനെയങ്ങനെ.

എല്ലാവരും ഒരെ സ്വരത്തില്‍ നല്ല സിനിമാന്നു സമ്മതിച്ച ഒരു സിനിമ ഇതുവരെ ഇറങ്ങീട്ടില്ലെന്നാ എനിക്കു തോന്നുന്നെ.